ന്യൂയോര്‍ക്ക് ഗവര്‍ണര്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുടെ വീടിന് മുമ്പില്‍ വെടിവെപ്പ്


.

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ലി സെല്‍ഡിന്റെ വീടിനുമുന്നില്‍ ഒക്ടോബര്‍ 9 ന് ഉച്ചക്കുശേഷം നടന്ന വെടിവെപ്പില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു.

വെടിവെപ്പ് നടക്കുമ്പോള്‍ ലോങ് ഐലന്റ് ഷെര്‍ലിയിലുള്ള സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ അദ്ദേഹത്തിന്റെ പതിനാറു വയസുള്ള രണ്ടു മക്കള്‍ ഉണ്ടായിരുന്നതായും അവര്‍ ഭയപ്പെട്ട വീടിനു മുകളിലുള്ള മുറിയില്‍ അഭയം തേടിയതായും സ്ഥാനാര്‍ത്ഥി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.



മോറിസ് പാര്‍ക്കില്‍ കൊളംബസ് ഡെ പരേഡില്‍ പങ്കെടുത്ത് മടങ്ങുന്ന സമയത്താണ് വെടിവെപ്പ് നടന്ന കാര്യം അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

വീട്ടിലുണ്ടായിരുന്ന പെണ്‍മക്കള്‍ ആത്മസംയമനം കൈവിടാതെ പോലീസിനെ 911 ല്‍ വിളിച്ചു വിവരം അറിയിച്ചു. പെണ്‍കുട്ടികള്‍ നിന്നിരുന്ന സ്ഥലത്തു നിന്നും 30 അടി ദൂരത്തിലാണ് ബുള്ളറ്റ് വന്നു തറച്ചതെന്നും വെടിയേറ്റ രണ്ടുപേര്‍ വീടിന്റെ മുന്‍വശത്ത് വീണു കിടന്നിരുന്നതായും സ്ഥാനാര്‍ത്ഥി പറഞ്ഞു. അവരെ ആശുപത്രിയിലേക്ക് മാറ്റിയതായും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ന്യൂയോര്‍ക്കില്‍ ഇത്തരത്തിലുള്ള അക്രമപ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചുവരികയാണെന്നും ഇതേ കുറിച്ചൊന്നും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നിലവിലുള്ള ഗവര്‍ണര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും ലി കുറ്റപ്പെടുത്തി. വെടിവെപ്പുസംഭവത്തില്‍ സെല്‍ഡിന്‍ കുടുംബം സുരക്ഷിതമായി എന്ന് കേട്ടതില്‍ ആശ്വാസമുണ്ടെന്ന് ഗവര്‍ണര്‍ ഹോച്ചല്‍ പറഞ്ഞു.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Content Highlights: Lee Zeldin, NY GOP gov. candidate, says two people shot outside his Long Island home


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented