
Photo: Pixabay
പ്രവാസികള്‍ക്കുള്ള നിര്‍ബന്ധിത ക്വാറന്റീന് ഒഴിവാക്കി രോഗലക്ഷണമുള്ളവര്‍ക്കു മാത്രമായി ചുരുക്കിയ കേരള സര്‍ക്കാര്‍ നടപടിയില്‍ എല്‍ഡിഎഫ് യുകെ & അയര്‍ലന്‍ഡ് കമ്മിറ്റി ആഹ്ലാദം അറിയിച്ചു. ഈ വിഷയത്തില്‍ എല്‍ഡിഎഫ് ഭാരവാഹികള്‍ സര്‍ക്കാരിന് നിവേദനം സമര്‍പ്പിച്ചിരുന്നു. സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ അനുഭാവപൂര്‍വമായ നടപടിയില്‍ എല്‍ഡിഎഫ് നന്ദി രേഖപ്പെടുത്തി. പ്രവാസികള്‍ക്കു ഗുണകരമാവുന്ന ഈ നടപടി ശ്ലാഘനീയമാണെന്നു എല്‍ഡിഎഫ് യുകെ & അയര്‍ലന്‍ഡ് കമ്മിറ്റി ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..