യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ് മലയാളം വകുപ്പ് ലാന സാഹിത്യസമ്മേളനം സംഘടിപ്പിച്ചു


.

ടെക്‌സാസ്: ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ലാന) - യുടെ 12-ാമത് പ്രാദേശിക സാഹിത്യ സമ്മേളനം ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 30, ഒക്ടോബര്‍ 1, 2 തീയതികളില്‍ ദി യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് അറ്റ് ഓസ്റ്റിന്‍ സര്‍വകലാശാലയില്‍ വച്ച് നടത്തപ്പെട്ടു. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഏഷ്യന്‍ സ്റ്റഡീസും സൗത്ത് ഏഷ്യ ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്നായിരുന്നു ലാനയുടെ ഇത്തവണത്തെ സാഹിത്യസമ്മേളനം അരങ്ങേറിയത്. 'തുഞ്ചന്‍ കളരി' എന്നായിരുന്നു സമ്മേളനനഗറിന് നാമകരണം നല്‍കിയിരുന്നത്. ഡോ.ജയകുമാര്‍ ഐഎഎസ് ആയിരുന്നു സമ്മേളനത്തിന്റെ മുഖ്യാതിഥി.

സെപ്റ്റംബര്‍ 30 ന് സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങുകള്‍ക്ക് തിരശീല ഉയര്‍ന്നത് ഭാരതത്തിന്റെയും അമേരിക്കയുടെയും ദേശീയ ഗാനത്തോടെയാണ്. മൂന്നാംവര്‍ഷ മലയാളത്തിലെ മറിയ കോശി ആയിരുന്നു അവ രണ്ടും ആലപിച്ചത്. സ്വാഗതപ്രസംഗത്തിനു ശേഷം, ലാനയുടെ പ്രസിഡന്റ് അനിലാല്‍ ശ്രീനിവാസന്റെ അധ്യക്ഷ പ്രസംഗത്തില്‍, അമേരിക്കയിലെ മലയാള സാഹിത്യ കൃതികളുടെ പ്രാധാന്യവും, അമ്പതു വര്‍ഷത്തോടടുക്കുന്ന മലയാള ഭാഷാ-സാഹിത്യ പഠനങ്ങള്‍ ഓസ്റ്റിന്‍ സര്‍വകലാശാലയില്‍ തലയുയര്‍ത്തി നില്‍ക്കുന്നതിന്റെ മൂല്യവും ലാനയും സര്‍വകലാശാലയും ഒന്നിച്ചു പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയും എടുത്തുപറഞ്ഞു. തുടര്‍ന്ന്, ഡോ.ജയകുമാര്‍ ഉദ്ഘാടന പ്രസംഗം നിര്‍വഹിച്ചു. അദ്ദേഹം ലാനയുടെ കൂട്ടായ്മയെ അഭിനന്ദിക്കുകയും മലയാള ഭാഷക്കും മറ്റും സര്‍വകലാശാല നല്‍കുന്ന പ്രാധാന്യം പ്രധാനമായി പരാമര്‍ശിക്കുകയും മാത്രമല്ല, ലാനക്ക് വരും കാലങ്ങളില്‍ സാഹിത്യ മേഖലക്ക് നല്‍കുവാന്‍ കഴിയുന്ന സംഭാവനകള്‍ സൂചിപ്പിക്കുകയും ചെയ്തു. കൂടാതെ, ഭാഷയിലെ ആംഗലേയ പദങ്ങളുടെ കടന്നുകയറ്റത്തെപ്പറ്റി സൂചിപ്പിക്കുന്നതോടൊപ്പം തന്നെ കവിതാവിശകലനം നടത്തുകയുമുണ്ടായി. തുടര്‍ന്ന് ഡോ.ഡൊണാള്‍ഡ് ഡേവിസിന്റെ പ്രഭാഷണമായിരുന്നു. കേരളത്തിലെ മലയാള സാഹിത്യ കൃതികള്‍ മാത്രമല്ല മലയാളവും കേരളവുമായി ബന്ധപ്പെട്ട വിദേശ കൃതികളും, പ്രത്യേകിച്ചും അമേരിക്കയിലെ കൃതികളും നിരൂപണം നടത്തപ്പെടേണ്ടതാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. തുടര്‍ന്ന്, അദ്ദേഹം 'കാലാവസ്ഥ' എന്ന തന്റെ കവിത സദസ്യര്‍ക്ക് നല്‍കി. ഗ്രെയ്റ്റര്‍ ഓസ്റ്റിന്‍ മലയാളി അസോസിയേഷന്റെ (GAMA) ട്രഷറര്‍ റോഷിന്‍ രാജനും PSCഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സിഇഒ ജിബി പാറക്കലും ആശംസകള്‍ അര്‍പ്പിച്ചു. അതിനുശേഷം, സമ്മേളനത്തിന്റെ മെഗാ സ്‌പോണ്‍സര്‍ ശബരീഷ് നായര്‍, ഗ്രാന്റ് സ്‌പോണ്‍സര്‍ മാത്യൂസ് ചാക്കോ എന്നിവരെ ആദരിച്ചു. ഡോ.ഡേവിസ് മലയാളപഠനത്തിനായി യൂണിവേഴ്‌സിറ്റി നടത്തിയ 40 for 40എന്ന ധനസമാഹരണ യജ്ഞത്തില്‍ സമഗ്രസംഭാവന നല്‍കിയ വ്യക്തിത്വങ്ങളെ ഉദ്ഘാടന വേദിയില്‍ ആദരിക്കുകയും ചെയ്തു.തുടര്‍ന്നുള്ള ചടങ്ങില്‍ അമേരിക്കന്‍ മലയാളി എഴുത്തുകാരായ അമ്പഴയ്ക്കാട്ട് ശങ്കരന്റെ 'വഴിയമ്പലം' എന്ന നോവലും 'കൊടുക്കാക്കടം' എന്ന ചെറുകഥാ സമാഹാരവും (പുലിറ്റ്‌സര്‍ പബ്ലിക്കേഷന്‍സ്), ഷാജു ജോണിന്റെ 'മോറിസ് മൈനര്‍' എന്ന ചെറുകഥാ സമാഹാരവും (ഗ്രീന്‍ ബുക്‌സ് പബ്ലിക്കേഷന്‍) പ്രകാശനം ചെയ്തു. അമേരിക്കന്‍ മലയാള സാഹിത്യ ലോകത്തെ കുലപതികളായ രാഘുനാഥന്‍, ഡോ.എം.എന്‍.നമ്പൂതിരി, തമ്പി ആന്റണി എന്നിവരെ ലാനയുടെ പ്രസ്തുത സമ്മേളനവേദിയില്‍ പൊന്നാടയണിയിച്ച് ആദരിച്ചു. തുടര്‍ന്ന്, ലാനയുടെ പ്രസിഡന്റ് അനിലാല്‍ ശ്രീനിവാസന്‍ ഈ വര്‍ഷത്തെ 'അക്ഷര നക്ഷത്രം' അവാര്‍ഡ്, മലയാള ഭാഷയും സാഹിത്യവും അമേരിക്കയിലെ പ്രസ്തുത യൂണിവേഴ്‌സിറ്റിയില്‍ നിലയുറപ്പിച്ചു നിര്‍ത്തിക്കൊണ്ട് അക്കാദമിക് മേഖലയില്‍ നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത്, ഡോ.റോഡ്നി മോഗിനും ഡോ.ഡൊണാള്‍ഡ് ഡേവിസിനും നല്‍കി ആദരിച്ചു. തുടര്‍ന്ന് ദിവ്യ വാര്യരുടെ 'ഗാന്ധാരി വിലാപം' മോഹിനിയാട്ടം അരങ്ങേറി. യൂണിവേഴ്‌സിറ്റിയിലെ മലയാളം വിദ്യാര്‍ത്ഥികളുടെ അസോസിയേഷനായ ലോങ്‌ഹോണ്‍ മലയാളി സ്റ്റുഡന്റസ് അസോസിയേഷന്റെ (LMSA)ഓണാഘോഷപരിപാടികളും നടന്നു. തിരുവാതിരയും സംഗീതവും ചെണ്ടമേളവും മേളത്തിന്റെ അകമ്പടിയോടെയുള്ള മാവേലിയും കാണികള്‍ക്ക് കൗതുകമായി. വെള്ളിയാഴ്ച രാത്രി സദ്യക്കുശേഷം ഉദ്ഘാടന ചടങ്ങുകള്‍ സമാപിച്ചു.

ഒക്ടോബര്‍ 1 ന് അനിലാല്‍ ശ്രീനിവാസന്‍ മോഡറേറ്ററായി ''കഥകളും ഞാനും'' എന്ന വിഷയത്തില്‍ സാഹിത്യചര്‍ച്ച നടന്നു. കഥാകാരായ തമ്പി ആന്റണി, സാമുവല്‍ യോഹന്നാന്‍, ഉമ സജി, സന്തോഷ് പിള്ള, ജോണ്‍ കൊടിയന്‍, ഷാജു ജോണ്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. തുടര്‍ന്ന്, പ്രൊഫസര്‍ ടയ്‌ലര്‍ റിഷാര്‍ഡിന്റെ മേല്‍നോട്ടത്തില്‍ 'Exploring South Asian Languages & Literatures at UT' എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ചര്‍ച്ചയില്‍ ഡോ. ദല്‍പത് രാജ്പുരോഹിത്, മേരി റേഡര്‍, മറിയ കോശി, ശ്രുതി രാമചന്ദ്രന്‍, മിഷേല്‍ കെന്നഡി എന്നിവര്‍ പങ്കെടുത്തു. ചര്‍ച്ചക്ക് ശേഷം ലാന കുടുംബത്തിലെ സാഹിത്യകൃതികളുടെ പുസ്തകങ്ങള്‍ എഴുത്തുകാര്‍ തന്നെ യൂണിവേഴ്‌സിറ്റി ലൈബ്രറിയിലേക്ക് കൈമാറുന്ന ചടങ്ങായിരുന്നു. ഡോ.സുകുമാറിന്റെ നേതൃത്വത്തില്‍ തുടര്‍ന്നു നടന്ന 'വിവര്‍ത്തനം' എന്ന വിഷയത്തെ ആധാരമാക്കിയുള്ള ചര്‍ച്ചയില്‍ ഡോ.എം.എന്‍.നമ്പൂതിരി, ഡോ.ഡൊണാള്‍ഡ് ഡേവിസ്, ഡോ.ദര്‍ശന മനയത്ത് എന്നിവര്‍ പങ്കെടുത്തു. ഉച്ചഭക്ഷണത്തിന് ശേഷമുള്ള 'സിനിമ സാഹിത്യം' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ചര്‍ച്ച നയിച്ചത് ഹരിദാസ് തങ്കപ്പന്‍ ആയിരുന്നു. പ്രസ്തുത വിഷയത്തില്‍ ഡോ.കെ.ജയകുമാര്‍,ലാന മുന്‍ പ്രസിഡന്റ് മനോഹര്‍ തോമസ്, സിനിമ താരം തമ്പി ആന്റണി, സിനിമ നിര്‍മ്മാതാവ് ഷിജു എബ്രഹാം എന്നിവര്‍ പങ്കെടുത്തു. അതിനുശേഷമുള്ള 'നോവല്‍' ചര്‍ച്ച സാമുവല്‍ യോഹന്നാന്റെ മേല്‍നോട്ടത്തിലായിരുന്നു. തമ്പി ആന്റണി, അമ്പഴക്കാട്ട് ശങ്കരന്‍, എം.പി.ഷീല, ജോണ്‍ കൊടിയന്‍ എന്നിവര്‍ ചര്‍ച്ചയില്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തു.

ലാന ജോയിന്റ് സെക്രട്ടറി ഷിബു പിള്ള മോഡറേറ്ററായി നടന്ന പുസ്ത്കപരിചയത്തില്‍ ഡോ.എം.എന്‍ നമ്പൂതിരി, ഡോ:സുകുമാര്‍ കാനഡ, അമ്പഴക്കാട്ട് ശങ്കരന്‍, ഡോ:ദര്‍ശന മനയത്ത് ശശി, ഷാജു ജോണ്‍, ഉമ സജി, എല്‍സ നീലിമ മാത്യു എന്നിവരുടെ കൃതികള്‍ ഡോ:സുകുമാര്‍ കാനഡ, സാമുവല്‍ യോഹന്നാന്‍, അനുപ സാം, എം പി ഷീല എന്നിവര്‍ പരിചയപ്പെടുത്തി. ഡോ.സുകുമാര്‍ കാനഡ മോഡറേറ്ററായി നടന്ന കവിതാചര്‍ച്ചയിലും കവിയരങ്ങിലും ഡോ:എംഎന്‍ നമ്പൂതിരി, ഗീത രാജന്‍, എം. പി ഷീല, എല്‍സ നീലിമ മാത്യു, ഉമ സജി എന്നിവര്‍ പങ്കെടുത്തു. കവിതാചര്‍ച്ചയിലുടനീളം കെ.ജയകുമാര്‍ പങ്കെടുക്കുകയും അവതരിപ്പിച്ച കവിതകളെക്കൂറിച്ച് അവലോകനം നടത്തുകയും ചെയ്തു.

മലയാളം വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസ്സര്‍ ഡോ.ദര്‍ശന മനയത്ത് ചടങ്ങുകളുടെ മുഖ്യസംഘാടകയായിരുന്നു. ലാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ ശങ്കര്‍ മന (സെക്രട്ടറി), ഗീതാ രാജന്‍ (ട്രഷറര്‍), ഷിബു പിള്ള (ജോയിന്റ് സെക്രട്ടറി), ഹരിദാസ് തങ്കപ്പന്‍ (ജോയിന്റ് ട്രഷറര്‍), സാമുവേല്‍ യോഹന്നാന്‍ ലാന പ്രോഗ്രാം കമ്മിറ്റി കോര്‍ഡിനേറ്റര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. മൂന്നുദിവസം നീണ്ട പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതില്‍ ജെയിന്‍ ജോസഫ്, ജോസന്‍ ജോര്‍ജ്ജ് എന്നിവര്‍ മുഖ്യപങ്കുവഹിച്ചു. ഉദ്ഘാടന ചടങ്ങിന് ഹിമ രവീന്ദ്രന്‍ എം.സി ആയിരുന്നു.

വാര്‍ത്തയും ഫോട്ടോയും : അനിലാല്‍ ശ്രീനിവാസന്‍

Content Highlights: LANA SAHITHYA SAMMELANAM


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented