.
ഹൂസ്റ്റണ്‍: ഞായറാഴ്ച കാലിഫോര്‍ണിയ ഓറഞ്ച് കൗണ്ടിയിലെ പ്രിസ്ബിറ്ററി ചര്‍ച്ചില്‍ ആരാധനയ്ക്കുശേഷം അക്രമി നടത്തിയ വെടിവെപ്പില്‍ ഒരാള്‍ മരിക്കുകയും നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായി കൗണ്ടി ഷെരിഫ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. ശനിയാഴ്ച ന്യൂയോര്‍ക്ക് ബഫല്ലോയില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ നടന്ന വെടിവെപ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടിരുന്നു.
ലഗൂന വുഡ്സ് തായ്വാനികള്‍ കൂടിവരുന്ന പ്രിസ്ബിറ്റേറിയന്‍ ചര്‍ച്ചില്‍ ആരാധനയ്ക്കുശേഷം അവിടെ ഉണ്ടായിരുന്ന മുന്‍ പാസ്റ്ററെ അഭിനന്ദിക്കുന്നതിനു യോഗം ചേര്‍ന്നതിനുശേഷം ഉച്ചഭക്ഷണം കഴിക്കുന്ന സമയത്താണ് അക്രമി നിറയൊഴിച്ചത്. അവിടെ ഉണ്ടായിരുന്നവര്‍ ഭൂരിപക്ഷവും പ്രായമേറിയവരായിരുന്നു. വെടിയേറ്റവരില്‍ 92 കാരനും ഉള്‍പ്പെടുന്നു.
അതേസമയം ഞായറാഴ്ച ഉച്ചയ്ക്കുശേഷം ഹൂസ്റ്റണ്‍ ഹാരിസ് കൗണ്ടി ഫ്ളിയാ മാര്‍ക്കറ്റിലുണ്ടായ വെടിവെപ്പില്‍ 2 പേര്‍ കൊല്ലപ്പെട്ടതായും മൂന്നുപേര്‍ക്ക് വെടിയേല്‍ക്കുകയും ചെയ്തതായി ഹാരിസ് കൗണ്ടി ഷെരിഫ് അറിയിച്ചു. വെടിയേറ്റ് ആശുപത്രിയില്‍ കഴിയുന്നവരില്‍ വെടിവെച്ചവരും ഉള്‍പ്പെടുന്നു. മാര്‍ക്കറ്റില്‍ വെച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് വെടിവെപ്പുണ്ടായത്. കൊല്ലപ്പെട്ടവരും പരിക്കേറ്റവരും തര്‍ക്കത്തില്‍ ഉള്‍പ്പെട്ടവരായിരുന്നുവെന്നും പോലീസ് പറഞ്ഞു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍
Content Highlights: Laguna Woods Church in california Shooting Leaves 1 Dead
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..