-
ലോസ് ആഞ്ജലിസ്: അമേരിക്കയിലെ ഏറ്റവും വലിയ കൗണ്ടിയായ കാലിഫോര്‍ണിയ സംസ്ഥാനത്തെ ലോസ് ആഞ്ജലിസ് കൗണ്ടിയില്‍ മാരകശേഷിയുള്ള ഡെല്‍റ്റ വേരിയന്റിന്റെ വ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മാസ്ക് ധരിക്കുന്നത് പുനഃസ്ഥാപിക്കുന്ന ഉത്തരവ് ജൂലായ് 15 ന് കൗണ്ടി അധികൃതര്‍ പുറത്തിറക്കി.
വാക്സിനേഷന് സ്റ്റാറ്റസ് പരിഗണിക്കാതെ ഈ വാരാന്ത്യം എല്ലാവരും മാസ്കും ധരിക്കണമെന്നാണ് പുതിയ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ മൂന്നാഴ്ച ഉണ്ടായിരുന്നതിനേക്കാള്‍ ഇരട്ടിയാണ് രാജ്യത്താകമാനം ഡെല്‍റ്റാ വേരിയന്റിന്റെ വ്യാപനം ഉണ്ടായിരിക്കുന്നതെന്നും കാലിഫോര്‍ണിയ സംസ്ഥാനത്ത് ഇതിനകം ജൂലായ് 15 ന് 3622 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.
കഴിഞ്ഞമാസം ജൂണ്‍ 15 നാണ് സംസ്ഥാനം പൂര്‍ണമായും പ്രവര്‍ത്തനസജ്ജമായത്. ലോസ് ആഞ്ജലിസ് കൗണ്ടിയിലെ 100000 പേരില്‍ 7.1 ശതമാനം പേര്‍ക്ക് ഇതിനകം കോവിഡ് വ്യാപനം ഉണ്ടായതായി യു.എസ്.സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്റ് പ്രിവന്‍ഷന്‍ അറിയിച്ചു.
ലോസ് ആഞ്ജലിസില്‍ ഈ ഉത്തരവ് ശനിയാഴ്ച മുതല്‍ നിലവില്‍ വരും. ഡെല്‍റ്റ വേരിയന്റിന്റെ അതിവേഗത്തിലുള്ള വ്യാപനമാണ് ഇവിടെ ഉണ്ടായിരിക്കുന്നതെന്ന് ലോസ് ആഞ്ജലിസ് കൗണ്ടി ബോര്‍ഡ് ഓഫ് സൂപ്പര്‍വൈസേഴ്സ് അധ്യക്ഷ ഹില്‍ഡ് ഡോളിസ് ട്വിറ്ററില്‍ കുറിച്ചു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..