.jpg?$p=6a12f4a&f=16x10&w=856&q=0.8)
.
അയര്‍ലന്‍ഡിലെ പുരോഗമന സാംസ്‌കാരിക സംഘടനയായ ക്രാന്തിയുടെ പ്രതിനിധി സമ്മേളനം ഡബ്ലിനില്‍ സമാപിച്ചു. മാര്‍ച്ച് 26 ന് ശനിയാഴ്ച 2 മണിയോട് കൂടി ആരംഭിച്ച സമ്മേളനം ക്രാന്തി പ്രസിഡന്റ് സഖാവ് ഷിനിത്ത് എ.കെ ഉദ്ഘാടനം ചെയ്തു. സഖാവ് ജീവന്‍ മാടപ്പാട്ട് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ സഖാവ് പ്രീതി മനോജ് സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് സഖാവ് മെല്‍ബ സിജു രക്തസാക്ഷി പ്രമേയവും സഖാവ് കെ എസ് നവീന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സമ്മേളനം സഖാവ് സരിന്‍ വി സദാശിവന്‍, മെല്‍ബ സിജു, എബ്രഹാം മാത്യു എന്നിവരെ പ്രസീഡിയം ആയി തിരഞ്ഞെടുത്തു.
യുക്രൈന്‍ റഷ്യ യുദ്ധത്തിനെതിരെയും യുദ്ധം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളെയും പ്രതിപാദിച്ചുകൊണ്ട് സഖാവ് വര്‍ഗീസ് ജോയ് അവതരിപ്പിച്ച പ്രമേയവും അയര്‍ലന്‍ഡിലെ വിലക്കയറ്റവും വര്‍ധിച്ചു വരുന്ന വീട്ട് വാടകയും പിടിച്ചു നിര്‍ത്തുന്നതില്‍ അയര്‍ലന്‍ഡിലെ സര്‍ക്കാരിന്റെ പരാജയവും തുറന്നു കാട്ടി കൊണ്ട് സഖാവ് ജോണ്‍ ചാക്കോ അവതരിപ്പിച്ച പ്രമേയവും ശ്രദ്ധേയമായിരുന്നു. തുടര്‍ന്ന് ക്രാന്തി ജോയിന്റ് സെക്രട്ടറി മനോജ് ഡി മന്നാത്ത് ക്രാന്തിയുടെ കഴിഞ്ഞ കാലയളവിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടും ക്രാന്തി ട്രഷറര്‍ അജയ് സി ഷാജി വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. റിപ്പോര്‍ട്ടിന്‍ മേലുള്ള ചര്‍ച്ചകള്‍ക്കും ജോയിന്റ് സെക്രട്ടറിയുടെ മറുപടിക്കും ശേഷം റിപ്പോര്‍ട്ട് അംഗീകരിച്ചു.
പ്രതിനിധി സമ്മേളനം 20 അംഗ ദേശീയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. 20 അംഗ സെന്‍ട്രല്‍ കമ്മിറ്റി കൂടിയ ആദ്യ യോഗത്തില്‍ അടുത്ത സമ്മേളനം വരെയുള്ള ക്രാന്തിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുവാന്‍ സഖാവ് ഷിനിത്തിനെ സെക്രട്ടറിയായും സഖാവ് മനോജ് ഡി മന്നാത്തിനെ പ്രസിഡന്റ് ആയും അനൂപ് ജോണിനെ ജോയിന്‍ സെക്രട്ടറിയായും ബിജി ഗോപാലകൃഷ്ണനെ വൈസ് പ്രസിഡന്റായും ജോണ്‍ ചാക്കോയെ ട്രഷററായും ഐകകണ്ഠ്യേന തിരഞ്ഞെടുത്തു. ക്രാന്തിയുടെ പുതിയ സെക്രട്ടറി ഷിനിത്ത് പങ്കെടുത്ത എല്ലാ പ്രതിനിധി സഖാക്കള്‍ക്കും നന്ദി അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..