യുകെയില്‍ കാലിക്കറ്റ് സംഗമം സംഘടിപ്പിച്ചു


.

നോര്‍ത്ത് ആപ്റ്റണ്‍: യൂകെയുടെ ചരിത്രത്തില്‍ ആദ്യമായി കോഴിക്കോട്ടുകാര്‍ നമ്മുടെ കോഴിക്കോട് എന്ന പേരില്‍ സംഗമം സംഘടിപ്പിച്ചു. സംഗമം സാഹിത്യകാരന്‍ എം.എന്‍ കാരശ്ശേരി മാഷ് ഉദ്ഘാടനം ചെയ്തു. കോഴിക്കോടിന്റെ സാംസ്‌കാരിക ചരിത്രത്തെപ്പറ്റിയും ആളുകളെപ്പറ്റിയും അദ്ദേഹം സംസാരിച്ചു.

മാഞ്ചസ്റ്റര്‍, സ്‌കോര്‍ട്ട്‌ലന്‍ഡ്, ലിവര്‍പൂള്‍, ലണ്ടന്‍ തുടങ്ങിയ സ്ഥലങ്ങളിലെ മലയാളികളായ കോയിക്കോട്ടുകാരുടെ സംഗമത്തില്‍ അറുനൂറോളം പേര്‍ പങ്കെടുത്തു. കോഴിക്കോടിന്റെ രുചി ഒപ്പുന്ന കോഴിക്കോടന്‍ പലഹാരങ്ങളും ബിരിയാണിയും പാനീയങ്ങളും സംസ്‌കാര തനിമയുടെ മാപ്പിളപ്പാട്ടും നൃത്തരൂപങ്ങളും ആര്‍പ്പുവിളിക്കാന്‍ വടം വലിയും സംഗമത്തില്‍ ക്രമീകരിച്ചിരുന്നു.



എംഎല്‍എമാരായ ഡോ.എം.കെ മുനീര്‍, തോട്ടത്തില്‍ രവീന്ദ്രന്‍, കോഴിക്കോട് മേയര്‍ ഡോ.ബീനാ ഫിലിപ്പ്, സുരഭി, വിനോദ് കോവൂര്‍ എന്നിവര്‍ ഈ കൂട്ടായ്മക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് വീഡിയോ സന്ദേശം അയച്ചു.

രാവിലെ പതിനൊന്ന് മണിക്ക് ആരംഭിച്ച് വൈകുന്നേരം ഏഴു മണിവരെ നീണ്ടുനിന്ന സംഗമത്തിനു പിന്നില്‍ ഡോ.റിയാസ്, ഡെല്‍ബര്‍ട്ട് മാണി അസീസ് അക്വിബ് തുടങ്ങി ഇരുപതോളം വ്യക്തികളാണുള്ളത്. കോഴിക്കോട്ടെ പാവപ്പെട്ട കുടുംബങ്ങളെ സഹായിക്കുന്നതടക്കമുള്ള സാമൂഹ്യ പ്രവര്‍ത്തനങ്ങളും, മറ്റു ഭാവിയില്‍ നടത്താന്‍ ആഗ്രഹിക്കുന്നതെന്ന് പ്രസിഡന്റ് മുഹമ്മദ് കേളോത്ത് പറഞ്ഞു. സംഗമത്തിന് മുഹമ്മദ് കേളോത്ത് സ്വാഗതവും ഡോ.മിഥുന്‍ നന്ദിയും പറഞ്ഞു.

Content Highlights: kozhikode sangamam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented