കാന്‍ബറയില്‍ 'കൂട്ടുകാരി' ഓണാഘോഷം സംഘടിപ്പിച്ചു


.

കാന്‍ബറ: കാന്‍ബറയിലെ മലയാളികള്‍ക്കിടയിലെ കുടുംബ, സ്ത്രീ ശാക്തീകരണ മേഖലയില്‍ നിരവധി വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സംഘടനയായ 'കൂട്ടുകാരി' ഓണാഘോഷം സംഘടിപ്പിച്ചു. ഓണാഘോഷം ''ഓസ്ട്രേലിയന്‍ ലിബറല്‍ പാര്‍ട്ടി നേതാവും ഷാഡോ മിനിസ്റ്ററുമായ എലിസബത്ത് കിക്കെര്‍ട് നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു. തന്റെ പ്രവാസ ജീവിതത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചു.

വീട്ടമ്മമാരുടെയും, ചെറുപ്പക്കാരുടെയും കുട്ടികളുടെയും വലിയ പങ്കാളിത്തം കൊണ്ട് 'കൂട്ടുകാരി'യുടെ ഓണാഘോഷം ശ്രദ്ധേയമായി. തിരുവാതിര, മലയാളി മങ്ക മത്സരം, നാടന്‍ നൃത്തങ്ങള്‍, ചിത്ര രചന മത്സരം, കുട്ടികള്‍ അവതരിപ്പിച്ച മാവേലിയും വാമനനും നാടകാവിഷ്‌കാരം അങ്ങനെ നിരവധി പരിപാടികള്‍ വെസ്റ്റണ്‍ ക്രീക്ക് ഹാളില്‍ അരങ്ങേറി.

ഫിന്‍ ആക്ട് മുന്‍ പ്രസിഡന്റ് ഡോ.സുനിത ധിന്‍സ, പിങ്ക് ഇന്റര്‍നാഷണല്‍ സ്ഥാപക ഡോ.പ്രണീതി പാണിഗ്രഹി, സാഹിതി പറ്റൂരി, നിഷി പുരി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ചടങ്ങിന് ശേഷം നടന്ന വിഭവ സമൃദ്ധമായ സദ്യക്ക് ശേഷം പരിപാടികള്‍ സമാപിച്ചു. ഷിജി ടൈറ്റസ്, ഡോ.ഡെല്‍ഫിന്‍ ഗില്‍ബെര്‍ട്, മിനി പാറക്ക, നിഷ സരിത, ഡീന ഈപ്പന്‍, ടെസ്സ് മാനുല്‍, ഡോ.ലുബിന അജ്മല്‍, ഷൈനി ജോര്‍ജ്, ഡോ.കാര്‍ത്തിക പ്രസാദ്, അക്ഷര ബാബു തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Content Highlights: Koottukaree, onam celebrations


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented