
-
അരിസോണായില്‍ ഡിസംബര്‍ 30 മുതല്‍ നടക്കുന്ന കെ.എച്ച്.എന്‍.എ.യുടെ പതിനൊന്നാമത് ഗ്ലോബല്‍ കണ്‍വെന്‍ഷന്റെ ഭാഗമായി അടുത്ത വര്‍ഷങ്ങളിലേക്കുള്ള (202223) ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടക്കും. കഴിഞ്ഞ രണ്ടുമാസക്കാലമായി നടന്നുവരുന്ന തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഫ്ളോറിഡയില്‍ നിന്നുള്ള ടി.ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ഇലക്ഷന് കമ്മീഷനാണ് നിയന്ത്രിക്കുന്നത്.
വോട്ടെടുപ്പിനായുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി കമ്മീഷന് യോഗത്തിനു ശേഷം അദ്ദേഹം വ്യക്തമാക്കി. ഫോമയുടെ ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരുന്ന ടി.ഉണ്ണികൃഷ്ണന് കെ.എച്ച്.എന്‍.എ.യുടെ ഡയറക്ടര്‍ ബോര്‍ഡ്, ട്രസ്റ്റി ബോര്‍ഡ് എന്നിവകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അനുഭവസമ്പന്നനായ പൊതുപ്രവര്‍ത്തകനാണ്. കമ്മീഷനിലെ മറ്റു രണ്ടു അംഗങ്ങളായ ശ്രീകുമാര്‍ ഉണ്ണിത്താന് രണ്ടു പ്രാവശ്യം കെ.എച്ച്.എന്‍.എ.യുടെ ജോയിന്റ് ട്രഷററായി പ്രവര്‍ത്തിച്ചിട്ടുള്ളതും, ഇപ്പോഴത്തെ ട്രസ്റ്റി ബോര്‍ഡ് സെക്രട്ടറികൂടിയുമാണ്. ലോസ് ആഞ്ജലിസ് മലയാളി അസോസിയേഷനിലൂടെ പരിചിതനായ ബാബുരാജ് ധരന്‍ കെ.എച്ച്.എന്‍.എയുടെ മുന്‍ ട്രഷററും, ഓര്‍ഗനൈസഷന്‍ ഓഫ് ഹിന്ദു മലയാളീസിന്റെ മുന്‍ പ്രസിഡന്റുംമാണ്.
നിയമാവലി അനുസരിച്ചുള്ള അന്തിമ സ്ഥാനാര്‍ഥി പട്ടികയും വോട്ടര്‍ പട്ടികയും പ്രസിദ്ധീകരിച്ചു കഴിഞ്ഞിട്ടുണ്ട്. ഇതര സാമൂഹ്യ സംഘടനകളില്‍ നിന്നും വ്യത്യസ്തമായി നേരത്തെ പ്രഖ്യാപിച്ചിട്ടുള്ള പെരുമാറ്റ ചട്ടങ്ങളും നിയന്ത്രങ്ങളും കൃത്യമായി പാലിച്ചുകൊണ്ടായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക.
മത്സരരംഗത്തുള്ള സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കുമ്പോള്‍ തന്നെ ജനറല്‍ സെക്രട്ടറിയായി കേരള ഹിന്ദുസ് ഓഫ് മിനിസോട്ട സ്ഥാപക അംഗവും പ്രസിഡന്റുമായ സുരേഷ് ആര്. നായര്‍, ട്രഷററായി ന്യൂയോര്‍ക്ക് മഹിമ മുന്‍ ട്രസ്റ്റി ചെയറും കെ.എച്ച്.എന്‍.എ. ട്രസ്റ്റി ബോര്‍ഡ് അംഗവുമായ ബാഹുലേയന് രാഘവന്, ജോയിന്റ് ട്രഷററായി ഹ്യൂസ്റ്റണ്‍ മലയാളി അസോസിയേഷന് മുന്‍ പ്രസിഡന്റും സാമൂഹ്യ പ്രവര്‍ത്തകനുമായ വിനോദ് വാസുദേവന്‍ എന്നിവര്‍ക്ക് എതിരില്ല എന്ന വിവരവും അറിയിച്ചു.
ട്രസ്റ്റി ബോര്‍ഡ്, ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ്, അവശേഷിക്കുന്ന എക്സിക്യൂട്ടീവ് സ്ഥാനങ്ങളിലേക്കുമുള്ള തിരഞ്ഞെടുപ്പ് എന്നിവ ഇലക്ട്രോണിക് മാധ്യമത്തിന്റെ സഹായത്തോടെ നിയമാവലികള്‍ പറയും പ്രകാരം സമാധാനപരമായി നടത്താന്‍ എല്ലാ അംഗങ്ങളുടെയും, ഭാരവാഹികളുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നതായും എല്ലാവര്ക്കും വിജയാശംസകള്‍ അര്‍പ്പിക്കുന്നതായും ഉണ്ണികൃഷ്ണന് പറഞ്ഞു.
വാര്‍ത്തയും ഫോട്ടോയും : ടി.ഉണ്ണികൃഷ്ണന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..