കെഎച്ച്എന്‍എ ബൈനിയല്‍ ഗ്ലോബല്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 30 മുതല്‍ അരിസോണയില്‍


1 min read
Read later
Print
Share

കെഎച്ച്എൻഎ ബൈനിയൽ ഗ്ലോബൽ കൺവൻഷൻ പോസ്റ്റർ

ഫീനിക്സ്: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (കെഎച്ച്എന്‍എ) പതിനൊന്നാമത് Biennial Global Convention 2021 ഡിസംബര്‍ 30 മുതല്‍ 2022 ജനുവരി 2 വരെ അരിസോണയില്‍ നടക്കും.അരിസോണയിലെ ഗ്രാന്‍ഡ് റിസോര്‍ട്ട് ആന്‍ഡ് സ്പായില്‍ നാല് ദിവസങ്ങളിലായി നടക്കുന്ന കണ്‍വെന്‍ഷനില്‍ അയ്യായിരത്തോളം പേര്‍ പങ്കെടുക്കുമെന്ന് സംഘാടകസമിതി പ്രതീക്ഷിക്കുന്നു. കണ്‍വെന്‍ഷന്റെ വന്‍ വിജയത്തിനായി ഒരു വര്‍ഷം നീളുന്ന മുന്നൊരുക്കങ്ങളാണ് കെഎച്ച്എന്‍എ പ്രസിഡന്റ് ഡോ.സതീഷ് അമ്പാടിയുടെ നേതൃത്വത്തിലുള്ള സംഘാടക സമിതി നടത്തിവരുന്നത്.

കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായുള്ള രജിസ്‌ട്രേഷന്‍ നടപടികളുടെ ഉദ്ഘാടനം 2020 ഒക്ടോബര്‍ 10 ന് രാവിലെ ഒമ്പതിന് (PST)9.30PM(IST) കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ നിര്‍വ്വഹിക്കും. പ്രശസ്ത സാഹിത്യകാരനും സിനിമാ സംവിധായകനുമായ സി.രാധാകൃഷ്ണനെ ചടങ്ങില്‍ ആദരിക്കും. തുടര്‍ന്ന് കലാമണ്ഡലം പ്രജിഷാ ഗോപിനാഥ് അവതരിപ്പിക്കുന്ന നൃത്തവും കലാമണ്ഡലം മോഹനകൃഷ്ണന്‍ അവതരിപ്പിക്കുന്ന കഥകളിയും ചടങ്ങിന് മാറ്റുകൂട്ടും.

കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് www.namaha.orgഎന്ന വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യമുണ്ട്.കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മനു നായര്‍ (രജിസ്‌ട്രേഷന്‍ ചെയര്‍) 480 -300 -9189 എന്ന നമ്പറില്‍ ബന്ധപ്പെടുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഡോ.സതീഷ് അമ്പാടി -480 -703 -2000
സുധീര്‍ കൈതവന -480 -246 -7546
അരവിന്ദ് പിള്ള -847 -769 -0519
ഡോ.സുധീര്‍ പ്രയാഗ -636 -293 -1174

ജോയിച്ചന്‍ പുതുക്കുളം

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Cremation

1 min

ബിഷപ്പ് ഡോ.മാര്‍ ഫിലക്‌സിനോസിന്റെ മാതാവിന്റെ സംസ്‌കാരം ബുധനാഴ്ച

Jul 20, 2020


kurbana

1 min

പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തിലുള്ള ഗോള്‍ഡ് കോസ്റ്റിലെ ദേവാലയത്തിലെ ആദ്യ വിശുദ്ധ കുര്‍ബാന

Oct 6, 2022


onam celebration

3 min

നായര്‍ ബനവലന്റ് അസോസിയേഷന്‍ ഓണാഘോഷം സംഘടിപ്പിച്ചു

Sep 13, 2022


Most Commented