-
ടൊറന്റോ: കേരള ഹിന്ദു ഫെഡറേഷന് ഓഫ് കാനഡയുടെ ആഭിമുഖ്യത്തില്‍ ഹിന്ദു പൈതൃകമാസ ആഘോഷങ്ങള്‍ നവംബര്‍ 20,27 തിയ്യതികളില്‍ ഓണ്‍ലൈന്‍ ആയി നടത്തപ്പെടുന്നു. നവംബര്‍ മാസം കാനഡയിലെ വിവിധ പ്രൊവിന്‍സുകള്‍ ഹിന്ദു പൈതൃകമാസം ആയി ആചരിച്ചു വരുന്നതിന്റെ ഭാഗമായാണ് കെ എച്ച് എഫ് സി ആഘോഷപരിപാടികള്‍ സഘടിപ്പിച്ചിരിക്കുന്നത്. കുട്ടികള്‍ അവതരിപ്പിക്കുന്ന ഹിന്ദു സംസ്കാരത്തിന്റെ ഭാഗം ആയ ശാസ്ത്രീയ നൃത്തങ്ങള്‍, നാമജപം, കീര്‍ത്തനങ്ങള്‍, എന്നിവയ്ക്ക് പുറമെ ആത്മീയ പ്രഭാഷണം, ഭക്തിഗാന സുധ, ഭജന്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഡോ.രാമസ്വാമി ശര്‍മ്മ, ഫാക്കല്‍റ്റി കേസ് വെസ്റ്റേണ്‍ യൂണിവേഴ്സിറ്റി യുഎസ്എ, ഷാജി കൃഷ്ണന്, ടൊറന്റോ എന്നിവര്‍ നവംബര്‍ 20,27 തിയ്യതികള്‍ ആത്മീയ പ്രഭാഷണം നടത്തും.
നവംബര്‍ 20 ന് രതീഷ് മാധവന്, ശ്രീരഞ്ജിനി (തൃപ്പൂണിത്തുറ) എന്നിവര്‍ നയിയ്ക്കുന്ന 'ഭക്തിഗാന സുധയും', നവംബര്‍ 27 ന് ടൊറന്റോ ഭജന്‍ ഗ്രൂപ്പിന്റെ 'ഭജനമാലയും' ഉണ്ടായിരിയ്ക്കുന്നതാണെന്നും സഘാടകര്‍ അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് സൂം, ഫേസ്ബുക്ക് മാധ്യമങ്ങളിലൂടെ നടത്തപ്പെടുന്ന പൈതൃക മാസാചരണ ആഘോഷപരിപാടികളില്‍ താഴെ കൊടുത്തിരിയ്ക്കുന്ന ലിങ്ക് വഴി സംബന്ധിയ്ക്കാവുന്നതാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..