റിപ്പബ്ലിക്കന്‍ പാര്‍ട്ടി വിട്ട ജോയ് ഹൊപ്മാസ്റ്റര്‍ ഒക്ലഹോമ ഗവര്‍ണര്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി


.

ഒക്ലഹോമ: ഒക്ലഹോമ ഗവര്‍ണര്‍ പ്രൈമറി തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍നിന്നു മത്സരിച്ച ഒക്ലഹോമ പബ്ലിക് എഡ്യുക്കേഷന്‍ സൂപ്രണ്ട് ജോയ് ഹോപ്മിസ്റ്റര്‍ക്ക് തിളക്കമാര്‍ന്ന വിജയം. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി വിട്ട് ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ഇവര്‍ ചേര്‍ന്നത്.

ഹോപ്മിസ്റ്ററുടെ എതിരാളിയും ദീര്‍ഘകാല പ്രൊഗ്രസ്സീവ് ആക്റ്റിവിസ്റ്റുമായ ജോണ്‍സനെ പോള്‍ ചെയ്ത വോട്ടുകളില്‍ 60 ശതമാനവും നേടിയാണ് പരാജയപ്പെടുത്തിയത്. നവംബറില്‍ നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ നിലവിലുള്ള ഗവര്‍ണര്‍ (റിപ്പബ്ലിക്കന്‍) കെവിന്‍ സ്റ്റിറ്റിനെയാണ് ഹോപ്മിസ്റ്റര്‍ നേരിടുക.

റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ കെവിന്‍ സ്റ്റിറ്റ് ഒക്ലഹോമ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് വെറ്ററന്‍സ് അഫയേഴ്സ് എക്സിക്യൂട്ടീവ്ഡയറക്ടര്‍ ജോയല്‍ കിന്റ്സ്റ്റല്‍ ഉള്‍പ്പെടെ മൂന്നുപേരെ അനായാസം പരാജയപ്പെടുത്തിയാണ് വിജയിച്ചത്.

ഒക്ലഹോമയിലെ രണ്ടു ശക്തരായ നേതാക്കളാണ് നവംബറില്‍ ഗവര്‍ണര്‍ മത്സരത്തില്‍ ഏറ്റുമുട്ടുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍നിന്ന് അവസാന നിമിഷം കാലുമാറി ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഗവര്‍ണര്‍ സ്ഥാനാര്‍ത്ഥിയായ ഹോപ്മിസ്റ്റര്‍ നിലവിലുള്ള ഗവര്‍ണര്‍ കെവിന്‍ സ്റ്റിറ്റിന് ഭീഷണിയുയര്‍ത്തുമോ എന്ന അറിയണമെങ്കില്‍ വോട്ടെണ്ണല്‍ വരെ കാത്തിരിക്കേണ്ടിവരും.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Content Highlights: Kevin Stitt, Joy Hofmeister advance in governor’s race in Oklahoma

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


14:00

'ഞാൻ ചെല്ലുമ്പോഴേക്കും അ‌ച്ഛന്റെ ദേഹത്തെ ചൂടുപോലും പോയിരുന്നു' | Suresh Gopi | Gokul | Talkies

Jul 26, 2022

Most Commented