ട്രൈസ്റ്റേറ്റ് കേരളാഫോറം കേരളപ്പിറവി ആഘോഷിച്ചു


-

ഫിലാഡല്‍ഫിയ: കേരളപ്പിറവിയുടെ 65-ാം വാര്‍ഷികം ഫിലാഡല്‍ഫിയായിലെ മലയാളി സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്റ്റേറ്റ് കേരളാഫോറം നവംബര്‍ 7 ന് ശനിയാഴ്ച നോര്‍ത്ത് ഈസ്റ്റ് ഫിലാഡല്‍ഫിയായിലെ പമ്പ ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററിലെ നെടുമുടി വേണു തിരുവരങ്ങില്‍ ആഘോഷപൂര്‍വ്വം കൊണ്ടാടി.

ട്രൈസ്റ്റേറ്റ് കേരളാഫോറം ചെയര്‍മാന്‍ സുമോദ് നെല്ലിക്കാല അധ്യക്ഷത വഹിച്ച സാംസ്‌കാരിക സമ്മേളനത്തില്‍ പ്രൊഫ.കോശി തലയ്ക്കല്‍ മുഖ്യപ്രഭാഷണം നടത്തി.

കാലഗതിയില്‍ മലയാള ഭാഷയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന പരിണാമങ്ങള്‍ ഒരു പരിധി വരെ പുരോഗതിയാണെന്നും എന്നാല്‍ സ്വന്തം ഭാഷയും പൈതൃകവും സംസ്‌കാരവും മറക്കുന്നവര്‍ തങ്ങളുടെ അസ്തിത്വം നഷ്ടപ്പെടുത്തുമെന്നും അങ്ങനെയുള്ള പ്രവണതകളെ നിരുത്സാഹപ്പെടുത്തി ഓരോ മലയാളിയും തന്റെ അസ്തിത്വം കാത്തുസൂക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരാകണമെന്നും കേരളദിന സന്ദേശത്തില്‍ പ്രൊഫസര്‍ കോശി തലക്കല്‍ പറഞ്ഞു.

സാംസ്‌കാരിക സമ്മേളനത്തില്‍ കേരളദിന ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ അലക്‌സ് തോമസ് ഏവരെയും സ്വാഗതം ചെയ്തു. സംഘടന പ്രതിനിധികളായ മോഡി ജേക്കബ് (പമ്പ), ജോബി ജോര്‍ജ്ജ് (കോട്ടയം അസോസിയേഷന്‍), ജോര്‍ജ്ജ് ഓലിക്കല്‍ (ഇന്ത്യ പ്രസ്‌ക്ലബ്), ജീമോന്‍ ജോര്‍ജ്ജ് (ഏഷ്യന്‍ അഫേഴ്‌സ്), (ജോര്‍ജ്ജ് ജോസഫ് (ഫ്രണ്ട്‌സ് ഓഫ് തിരുവല്ല), ജോര്‍ജ്ജ് നടവയല്‍ (ഫിലാഡല്‍ഫിയ സാഹിത്യവേദി) ഫീലിപ്പോസ് ചെറിയാന്‍ (കേരളാഫോറം), സുരേഷ് നായര്‍ (എന്‍.എസ്.എസ്. ഓഫ് .പി.എ.), പി.കെ സോമരാജന്‍ (എസ്.എന്‍.ഡി.പി), ജോര്‍ജി കടവില്‍ (ഫൊക്കാന) എന്നിവര്‍ കേരളദിനാശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി സാജന്‍ വര്‍ഗീസ് പൊതുയോഗം നിയന്ത്രിച്ചു.

ഇന്ത്യന്‍ കോണ്‍സുലേറ്റ് ന്യൂയോര്‍ക്കിലെ ഓഫീസറും മലയാളിയുമായ നിഖില്‍ നൈനാന്‍ മലയാളി കമ്മ്യൂണിറ്റിക്ക് നല്‍കി വരുന്ന സേവനങ്ങള്‍ക്ക് ട്രൈസ്റ്റേറ്റ് കേരളാഫോറം നന്ദി പറയുകയും ഫലകം നല്‍കി ആദരിക്കുകയും ചെയ്തു.

കേരളത്തനിമയാര്‍ന്ന കലാസംസ്‌കാരിക പരിപാടികള്‍ക്ക് ടി.ജെ തോംസണ്‍, നേതൃത്വം നല്‍കി. മനോജ്, ജെന്ന നിഖില്‍, ജോണ്‍ നിഖല്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.

വാര്‍ത്തയും ഫോട്ടോയും : ജോര്‍ജ്ജ് ഓലിക്കല്‍

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022


Balussery mob attack

1 min

തോട്ടില്‍ മുക്കി, ക്രൂരമര്‍ദനം; ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍

Jun 26, 2022

Most Commented