കേരളാ സോഷ്യല്‍ ഡയലോഗ് 2022 ന് ഒക്ടോബര്‍ 8 ന് തുടക്കം


.

ഷിക്കാഗോ: അമേരിക്കയിലെ കലാസാംസ്‌കാരിക സംഘടനയായ അല നടത്തുന്ന കേരളാ സോഷ്യല്‍ ഡയലോഗിന്റെ ഇക്കൊല്ലത്തെ പരിപാടികള്‍ ഒക്ടോബര്‍ 8 മുതല്‍ ഒക്ടോബര്‍ 29 വരെ നടത്തുന്നതായിരിക്കും. ഈ സീരിസിന്റെ ഭാഗമായി വിവിധ വിഷയങ്ങളിലെ പ്രഗത്ഭരായ വ്യക്തികള്‍ പങ്കെടുക്കുന്ന ചര്‍ച്ചകള്‍ അല സംഘടിപ്പിക്കുന്നതാണ്.

കേരള സോഷ്യല്‍ ഡയലോഗ്സ് 2022 സീരിസിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 8 ശനിയാഴ്ച രാവിലെ 11 മണിക്ക് (ന്യൂയോര്‍ക്ക് ടൈം) അലയുടെ പ്രസിഡന്റ് ഷിജി അലക്‌സ് നിര്‍വഹിക്കും. തുടര്‍ന്ന് 'സാഹിത്യവും അഭിപ്രായസ്വാതന്ത്ര്യം' എന്ന ആദ്യ സെഷനില്‍ പെരുമാള്‍ മുരുകനുമായി ചര്‍ച്ചയും, പ്രിയ ജോസഫ്, സജി മാര്‍ക്കോസ്, ഡോ:മോത്തി വര്‍ക്കി എന്നിവര്‍ പങ്കെടുക്കുന്ന സംവാദപരിപാടിയും ഉണ്ടായിരിക്കും.



ഒക്ടോബര്‍ 22 ന് രാവിലെ 11 ന് (ന്യൂയോര്‍ക്ക് ടൈം) നടക്കുന്ന സെഷനില്‍ കേരളത്തിലെ മനുഷ്യവിഭവശേഷിയും വ്യവസായ സൗഹൃദ അന്തരീക്ഷവുമെന്ന വിഷയത്തില്‍ മുഹമ്മദ് ഹനീഷ് (സെക്രട്ടറി, കേരള സര്‍ക്കാര്‍), അനൂപ് അംബിക (കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ), രഞ്ജിത് ആന്റണി (സംരംഭകന്‍) എന്നിവര്‍ പങ്കെടുക്കുന്ന ചര്‍ച്ചയുണ്ടായിരിക്കും. തുടര്‍ന്ന് രാജി പാലത്തിങ്കരയും, ദേവി നായരും ചേര്‍ന്ന് അവതരിപ്പിക്കുന്ന നൃത്തപരിപാടിയും ഉണ്ടായിരിക്കും.

ഒക്ടോബര്‍ 29 ന് രാവിലെ 11 ന് (ന്യൂയോര്‍ക്ക് ടൈം) നടക്കുന്ന മൂന്നാമത്തെ സെഷനില്‍ ഡോ:രാജാ ഹരിപ്രസാദ് സാംസ്‌കാരികവും വിശ്വാസപരമായ വ്യതിയാനങ്ങള്‍ ആരോഗ്യപരിരക്ഷാ മേഖലയെ എങ്ങനെ ബാധിക്കുന്നു എന്ന വിഷയത്തില്‍ പ്രഭാഷണം നല്‍കുന്നതായിരിക്കും. തുടര്‍ന്ന് പ്രസിദ്ധ നര്‍ത്തകിയും ഗവേഷകയുമായ മന്‍സിയ അവതരിപ്പിക്കുന്ന ഭരതനാട്യം ഉണ്ടായിരിക്കും

വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ അല ഒരുക്കുന്ന ഈ പരിപാടികളിലേക്ക് എല്ലാ കലാസ്‌നേഹിതരുടെയും സഹകരണവും പ്രോത്സാഹനവും പ്രതീക്ഷിക്കുന്നതായി സംഘാടകര്‍ പറഞ്ഞു. അലയുടെ ഫേസ്ബുക് പേജില്‍ ഈ പരിപാടികളുടെ ലൈവ്കാസ്റ്റും ഉണ്ടായിരിക്കുന്നതാണ്.

Content Highlights: Kerala Social Dialogue


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented