.
ന്യൂജേഴ്സി: കേരള സമാജം ഓഫ് ന്യൂജേഴ്സി (KSNJ) യുടെ ആഭിമുഖ്യത്തില്‍ സമാജം അംഗങ്ങളില്‍ നിന്നും ഭക്ഷണസാധനങ്ങളും ധനസഹായവും സംഭരിക്കുകയും ന്യൂജേഴ്സി ബെര്‍ഗെന്‍ഫീല്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റ് ജോണ്‍സ് ഫുഡ് പാന്ട്രിയില് സംഭാവന ചെയ്യുകയും ചെയ്തു.
കോവിഡ് മഹാമാരിയില്‍ നിന്നും കരകയറിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ പ്രയാസപ്പെടുന്ന നിരവധി കുടുംബങ്ങള്‍ക്ക് ഇത്തരം സഹായം ഉപകാരപ്രദമാണെന്നു ഫുഡ് പാന്‍ട്രി ഡയറക്ടര്‍ ടെറി റയന്‍ പറഞ്ഞു.
ഏപ്രില്‍ 29 ന് നടന്ന സംഭാവന ദാനചടങ്ങില്‍ കേരള സമാജം ഓഫ് ന്യൂജേഴ്സി പ്രസിഡന്റ് ജിയോ ജോസഫ്, സെക്രട്ടറി നിതീഷ് തോമസ്, ട്രഷറര്‍ സെബാസ്റ്റ്യന്‍ ചെറുമഠത്തില്‍, കമ്മിറ്റി അംഗങ്ങളായ ബോബി തോമസ്, സിറിയക് കുര്യന് എന്നിവര്‍ സന്നിഹിതരായിരുന്നു.
Content Highlights: kerala samajam of Newjersey
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..