സുവര്‍ണ്ണജൂബിലി സ്മരണികയിലേക്ക് പരസ്യങ്ങളും സൃഷ്ടികളും ക്ഷണിക്കുന്നു


.

ന്യൂയോര്‍ക്ക്: കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് സുവര്‍ണജൂബിലി സുവനീര്‍ പ്രസിദ്ധീകരിക്കുന്നു. അമ്പത് വര്‍ഷത്തെ അര്‍ത്ഥപൂര്‍ണ്ണമായ സാന്നിധ്യം അടയാളപ്പെടുത്തിക്കൊണ്ട് അമേരിക്കന്‍ വന്‍കരയിലെ മലയാളി സംഘടനകളുടെ തറവാട് എന്നു വിശേഷിപ്പിക്കപ്പെടുന്ന കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് സുവര്‍ണ്ണജൂബിലി ഒക്ടോബര്‍ 29 ന് വിപുലമായി ആഘോഷിക്കുന്നു. ജൂബിലി ആഘോഷ വേളയില്‍ മുഖ്യഅതിഥി ഡോ.ശരി തരൂര്‍ കേരളാ സന്ദേശം ജൂബിലി സ്മരണിക പ്രകാശനം ചെയ്യുന്നതാണ്.

ദ്രുതവേഗത്തില്‍ പൂര്‍ത്തീകരിക്കേണ്ട സ്മരണികയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. സുവനീറിലേക്കുള്ള കൃതികള്‍ അയച്ചു തരാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും വേഗം അവ തയ്യാറാക്കേണ്ടതാണ്. ഒപ്പം സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നുള്ള പരസ്യങ്ങളും ഉള്‍പ്പെടുത്താനുള്ള അവസവും ഉണ്ടായിരിക്കുന്നതാണെന്ന് എഡിറ്റോറിയല്‍ ബോര്‍ഡ് അറിയിച്ചു. സുവനീറില്‍ പരസ്യങ്ങള്‍ നല്‍കാന്‍ താല്‍പര്യമുള്ളവര്‍ പരസ്യത്തിനുള്ള നിരക്കുകള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും എഡിറ്റോറിയല്‍ ബോര്‍ഡില്‍ ഉള്ളവരുമായി ബന്ധപ്പെടേണ്ടതാണ്.

സുവനീറില്‍ പ്രസിദ്ധീകരിക്കാനുള്ള സാഹിത്യ സൃഷ്ടികളും പരസ്യങ്ങളും ഓഗസ്റ്റ് 15 ന് മുന്‍പായി അയച്ചിരിക്കേണ്ടതാണെന്ന് സുവനീര്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങിയവയാണ് സുവനീറില്‍ ഉള്‍പ്പെടുത്തുക. പരസ്യങ്ങളും കൃതികളും ksamajamsouvenir@gmail.com എന്ന ഇമെയിലില്‍ അയക്കാവുന്നതാണ്. രചനകള്‍ ജാതി, മത, വ്യക്തി, വിദ്വേഷകമായതോ രാജ്യവിധ്വംസക പ്രോത്സാഹന സന്ദേശങ്ങളോ ആകുവാന്‍ പാടില്ല. കൃതികളുടെ പ്രസിദ്ധീകരണ യോഗ്യത എഡിറ്റോറിയല്‍ ബോര്‍ഡിനായിരിക്കും.

രചനകള്‍ അയയ്ക്കുന്നവര്‍ രചയിതാവിന്റെ പാസ്‌പോര്‍ട്ട് സൈസിലുള്ള ഒരു ഫോട്ടോയും ഇമെയില്‍ വിലാസവും ഫോണ്‍ നമ്പറും കൃതിയോടൊപ്പം നല്‍കേണ്ടതാണ്. കവിതകള്‍ ഒരു പേജിലും ലേഖനങ്ങള്‍, കഥകള്‍ എന്നിവ രണ്ടു പേജിലും കവിയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ബിജു ജോണ്‍ കൊട്ടാരക്കര (516 445 1873) ചീഫ് എഡിറ്ററായുള്ള സുവനീര്‍ കമ്മിറ്റിയില്‍, പോള്‍ ജോസ് (പ്രസിഡന്റ്- 516 526 8787), മേരി ഫിലിപ്പ് (സെക്രട്ടറി -347 254 9834), ഫിലിപ്പോസ് ജോസഫ് (ട്രെഷറര്‍ - 917 378 3434), സിബി ഡേവിഡ് (വൈസ് പ്രസിഡന്റ് - 917 353 1242), ഷാജു സാം (ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ - 647 427 4470), നന്ദകുമാര്‍ (718 578 5670), ലീലാ മാരേറ്റ് (646 539 8443), ബെന്നി ഇട്ടീര (516 859 5756), ജോണ്‍ ജോര്‍ജ്ജ് (347 276 5738), വര്‍ഗീസ് ജോസഫ് (516 302 3563), ഫിലിപ്പ് മഠത്തില്‍ (917 459 7819), ബാബു പാറക്കല്‍ (516 554 1607), വര്‍ഗീസ് കോരാസണ്‍ (516 398 5989), സജി അബ്രഹാം (917 617 3959) എന്നിവരടങ്ങുന്നതാണ് എഡിറ്റോറിയല്‍ ബോര്‍ഡ്.

വാര്‍ത്തയും ഫോട്ടോയും : ബിജു ജോണ്‍

Content Highlights: kerala samajam, Newyork

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented