-
ഡാലസ്: സെപ്റ്റംബര്‍ 26 ശനിയാഴ്ച നടന്ന കേരള പ്രീമിയര്‍ ക്രിക്കറ്റ് ലീഗ് ഫൈനല്‍ മത്സരത്തില്‍ കേരള ഫൈറ്റേഴ്‌സ് ജേതാക്കളായി. കേരള ടൈറ്റാനിക് ക്രിക്കറ്റ് ടീമിനെ 26 റണ്‍സിന് പരാജയപ്പെടുത്തി കൊണ്ടാണ് കേരള ഫൈറ്റേഴ്‌സ് 2021ലെ കേരള പ്രീമിയര്‍ ക്രിക്കറ്റ് ലീഗ് ഫൈനല്‍ കിരീടം ചൂടിയത്.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഫൈറ്റേഴ്‌സ് ടീം 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സ് എടുത്തിരുന്നു. രണ്ടാമത് ബാറ്റിങ്ങിനിറങ്ങിയ കേരള ടൈറ്റാനിക് ടീം പത്തൊമ്പതാമത്തെ ഓവറില്‍ 116 റണ്‍സിന് ഓള്‍ ഔട്ട് ആകുകയായിരുന്നു. പകലും രാത്രിയിലും ആയി നടന്ന ഫൈനല്‍ മത്സരത്തില്‍ നൂറുകണക്കിന് ക്രിക്കറ്റ് പ്രേമികള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കൊണ്ട് ക്രിക്കറ്റ് കളി ആസ്വദിക്കുവാന്‍ വന്നിരുന്നു. ഫൈനല്‍ മത്സരത്തില്‍ 47 റണ്‍സ് നേടിയ ജോഷ് ഷാജി മത്സരത്തിലെ ഏറ്റവും നല്ല കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു. കേരള ഫൈറ്റേഴ്‌സ് ടീമിലെ ബ്ലെസ്സണ്‍ ജോര്‍ജ് ടൂര്‍ണമെന്റിലെ ഏറ്റവും നല്ല കളിക്കാരനായും, അതെ ടീമിലെ ബിനു വര്‍ഗീസ് ഏറ്റവും നല്ല ഓള്‍ റൗണ്ടര്‍ ആയും തിരഞ്ഞെടുക്കപ്പെട്ടു. ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്റ്‌സ്മാനായി കേരള ഈഗിള്‍സ് കളിക്കാരന്‍ സുനില്‍ ദാനിയേലും, കേരള ഗ്ലാഡിയേറ്റര്‍ കളിക്കാരന്‍ സിജോ ജോയ് കൂടുതല്‍ വിക്കറ്റ് നേടിയ ഏറ്റവും നല്ല ബൗളറായി തിരഞ്ഞെടുക്കപ്പെട്ടു. ടൂര്‍ണമെന്റ് സ്‌പോണ്‍സര്‍മാരായ എഎംആര്‍ റീമോഡലിംഗ് ഉടമ വിന്‍സെന്റ് ജോണിക്കുട്ടി, അലിഗറിയ ഫാമിലി ക്ലിനിക്കിന് ഉടമ കെ എം രഞ്ജിത്ത്, ടൂര്‍ണമെന്റ് കോഡിനേറ്റര്‍ വിനി ഫിലിപ്പ് തുടങ്ങിയവര്‍ വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു.
വാര്‍ത്തയും ഫോട്ടോയും : ബാബു പി സൈമണ്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..