കേരളാ ക്രിക്കറ്റ് ലീഗ്, യുഎസ്എ, ഏഴാം സീസണില്‍ എഫ്‌സിസി ഫിലാഡല്‍ഫിയ ജേതാക്കള്‍


.

ന്യൂയോര്‍ക്ക്: കേരളാ ക്രിക്കറ്റ് ലീഗിന്റെ ഏഴാം പതിപ്പിന്റെ ആവേശകരമായ ഫൈനലില്‍ എഫ് സി സി ഫിലാഡല്‍ഫിയ ന്യൂജേഴ്സി ബെര്‍ഗെന്‍ ടൈഗേര്‍സിനെ പരാജയപ്പെടുത്തി കിരീടമണിഞ്ഞു.

ഒരു ഘട്ടത്തില്‍ ബൗളിംഗിലും ബാറ്റിങ്ങിലുംം താളം പിഴച്ച എഫ് സി സിയെ തന്റെ ആള്‍റൗണ്ട് മികവിലൂടെ (3 വിക്കറ്റും & 31 റണ്‍സും) മത്സരത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന ജാഫിന്‍ ഐസക് ആണ് മാന്‍ ഓഫ് ദി മാച്ച്.



കെ.സി. എല്ലിന്റെ ഈ വര്‍ഷത്തെ MVP ആയി തിരഞ്ഞെടുക്കപ്പെട്ട മില്ലേനിയം ടീമിന്റെ ലിബിന്‍ ജോണ്‍ (508 റണ്‍സ് & 21 വിക്കറ്റ്) തന്നെയാണ് ഏറ്റവും മികച്ച ബാറ്റ്‌സ്മാനും. മികച്ച ബൗളര്‍ സ്ഥാനത്തിന് 28 വിക്കറ്റ് നേടിയ ചഖ ഇന്ത്യന്‍സിന്റെ ലെവിന്‍ ഐസക് (28 വിക്കറ്റ്) അര്‍ഹനായി.

ഫൈനലിന് മുന്നോടിയായി നടന്ന ആവേശകരമായ സിക്‌സ് ഹിറ്റിങ് മത്സരത്തില്‍ ട്രൈസ്റ്റേറ്റിലെ പതിനഞ്ചോളം ക്രിക്കറ്റ് താരങ്ങള്‍ പങ്കെടുക്കുകയും, ഉദ്യോഗജനകമായ ട്രൈബ്രേക്കറിനൊടുവില്‍ എഫ് സി സി യുടെ നവീന്‍ ഡേവിസ് തന്റെതന്നെ ടീം മേറ്റ് ആയ അജയ്ദേവ് നായരെ തോല്‍പ്പിച്ചു വിജയിയാവുകയും ചെയ്തു

മത്സരശേഷം നടന്ന സമ്മാനദാന ചടങ്ങില്‍ ന്യൂയോര്‍ക് സെനറ്റര്‍ കെവിന്‍ തോമസ് മുഖ്യാതിഥിയായിരുന്നു.

ഫൈനല്‍ മത്സരത്തിനും തുടര്‍ന്നുള്ള ചടങ്ങുകള്‍ക്കും ആശംസ അര്‍പ്പിച്ചെത്തിയ ഗ്രാന്‍ഡ് സ്‌പോണ്‍സര്‍മാരായ ബിനു & പ്രിന്‍സ്, അജിത് ഭാസ്‌കര്‍, ഇവെന്റ്ഗ്രാം സിഇഒ ജോജോ കൊട്ടാരക്കര, JR സ്‌പോര്‍ട്ടിങ് ഗുഡ്‌സ് സാരഥികള്‍, ജോസഫ് കുരിയപ്പുറം, രാജ് ഓട്ടോ സാരഥികള്‍, ജോമി ഗ്രാന്റ് റസ്‌റ്റോറന്റ്, ഡോണ്‍ തോമസ് സോളാര്‍ പവര്‍ , KVTV സാരഥി അനൂപ്, ബേസില്‍ കുര്യാക്കോസ് ലൂസിഡ് 7, യൂണിവേഴ്‌സല്‍ മൂവീസ് സാരഥികള്‍, നിഖില്‍ മാണി ,ഇവിജെ ഫോട്ടോസ്, സില്‍വെര്‍ലെന്‍സ് പ്രൊഡക്ഷന്‍സ്, ഇഗ്ലൂ, ജെ റിയാലിറ്റി സാരഥികള്‍ എന്നിവര്‍ വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു.

വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ടീമുകള്‍ ലീഗില്‍ കളിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് ജിന്‍സ് ജോസഫ്, വൈസ്പ്രസിഡന്റുമാരായ ബാലഗോപാല്‍ നായര്‍, ജിതിന്‍ തോമസ്, സെക്രട്ടറി സബീന്‍ ജേക്കബ് എന്നിവര്‍ അറിയിച്ചു.

Content Highlights: Kerala cricket league


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Luis Suarez

1 min

ജയിച്ചിട്ടും പുറത്ത്; ടീ ഷര്‍ട്ട് കൊണ്ട് മുഖം മറച്ച്, സൈഡ് ബെഞ്ചില്‍ കണ്ണീരടക്കാനാകാതെ സുവാരസ് 

Dec 2, 2022

Most Commented