കേരള സെന്റര്‍ 2022 അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചു


.

നിസ്വാര്‍ത്ഥമായ സേവനത്തിലൂടെ സമൂഹ നന്മക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരും തങ്ങളുടെ പ്രവര്‍ത്തന മേഖലകളില്‍ ഉന്നത നിലകളില്‍ എത്തിയവരുമായ ആറ് ഇന്ത്യന്‍ അമേരിക്കന്‍ മലയാളികളെ കേരള സെന്റര്‍ 2022 ലെ അവാര്‍ഡ് ജേതാക്കളായി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 22 ശനിയാഴ്ച 5:30 ന് കേരള സെന്റര്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന മുപ്പതാമത് വാര്‍ഷിക അവാര്‍ഡ് ദാന ചടങ്ങില്‍ വച്ച് ഇവരെ ആദരിക്കുന്നതാണ്. ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറലായ രന്ദിര്‍ ജയ്സ്വാള്‍, ന്യൂയോര്‍ക്ക് സെനറ്റര്‍മാരായ കെവിന്‍ തോമസ്, അന്നാ കപ്ലാന്‍ മുതലായ വിശിഷ്ട വ്യക്തികള്‍ ഈ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കും.

'പ്രഗത്ഭരും സാമൂഹ്യനന്മക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവരുമായ അമേരിക്കന്‍ മലയാളികളെ കേരള സെന്റര്‍ 1991 മുതല്‍ ആദരിച്ചുകൊണ്ടിരിക്കുകയാണെന്നും, എല്ലാ വര്‍ഷവും അവാര്‍ഡ് നോമിനികളെ ക്ഷണിക്കുകയും അവാര്‍ഡ് കമ്മിറ്റി അവരില്‍ നിന്ന് ഓരോ കറ്റഗറിയില്‍ ഏറ്റവും യോഗ്യരായവരെ എതിരില്ലാതെയാണ് തിരഞ്ഞെടുക്കുന്നതെന്നും, ഈ വര്‍ഷം തിരഞ്ഞടുക്കപ്പെട്ടവരും കഴിഞ്ഞ വര്‍ഷങ്ങളിലെപോലെ പ്രതിഭാ സമ്പന്നര്‍ തന്നെയാണെന്നും'' കേരള സെന്റര്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനും അവാര്‍ഡ് കമ്മിറ്റി മെംബറുമായ ഡോ.തോമസ് എബ്രഹാം പ്രസ്താവിച്ചു.'സ്വന്തം പ്രവര്‍ത്തന രംഗത്ത് ഉന്നത നിലയില്‍ എത്തുകയും മറ്റുള്ളവര്‍ക്ക് നന്മ ചെയ്ത് സമൂഹ പുരോഗതിക്ക് സംഭാവന ചെയ്യുകയും ചെയ്യുന്ന അമേരിക്കന്‍ മലയാളികളെ ആദരിക്കുന്നതില്‍ കേരള സെന്ററിന് വളരെ സന്തോഷമുണ്ടെന്നും, അവരുടെ മാതൃക മറ്റുള്ളവര്‍ക്ക് ഒരു പ്രചോദനം ആണെന്നും' ബോര്‍ഡ് ചെയര്‍മാനും അവാര്‍ഡ് കമ്മിറ്റി ചെയര്‍മാനുമായ ഡോ.മധു ഭാസ്‌കരന്‍ തന്റെ പ്രസ്താവനയില്‍ പറഞ്ഞു.

കേരള എക്‌സ്പ്രസ് പത്രത്തിന്റെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ജോസ് കണിയാലി, നെസ്റ്റ് ഗ്രൂപ്പിന്റെ ഫൗണ്ടറും ചെയര്‍മാനുമായ ഡോ.ജവാഡ് ഹസ്സന്‍, അമേരിക്കന്‍ മലയാളി ലോ എന്‍ഫോഴ്സ്മെന്റ് യുണൈറ്റഡ് - എന്ന സംഘടനയുടെ പ്രസിഡന്റ് തോമസ് ജോയ്, ന്യൂജേഴ്സിയിലെ മയൂര സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് - ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബിന്ദിയ ശബരിനാഥ്, പ്രവാസി മലയാള സാഹിത്യ രംഗത്തെ പി.ടി.പൗലോസ്, ശാസ്ത്ര രംഗത്തെ MIT യിലെ ഡോ.സില്‍വെസ്റ്റര്‍ നൊറന്‍ഹ എന്നിവരാണ് അവാര്‍ഡ് ജേതാക്കള്‍.

ഡോ.മധു ഭാസ്‌കരന്‍ അവാര്‍ഡ് കമ്മിറ്റി ചെയര്‍മാനും ഡോ.തോമസ് എബ്രഹാം, ഡെയ്‌സി പി. സ്റ്റീഫന്‍, ഡോ. മേരിലിന്‍ ജോര്‍ജ് എന്നിവര്‍ മറ്റു കമ്മിറ്റി അംഗങ്ങളുമായിരുന്നു.

കഴിഞ്ഞ മുപ്പത് വര്‍ഷങ്ങളില്‍ കേരള സെന്റര്‍ ആദരിച്ച 165 ഓളം അമേരിക്കന്‍ മലയാളികള്‍ കൂടുതല്‍ ഉന്നത നിലകളില്‍ എത്തിയതിലും അവരിന്നും സേവനത്തിന്റെ പുത്തന്‍ മേഖലകളിലൂടെ സഞ്ചാരം തുടരുന്നുവെന്ന് കാണുന്നതിലും വളരെ സന്തോഷമുണ്ടെന്ന് പ്രസിഡന്റ് അലക്‌സ് എസ്തപ്പാന്‍ തന്റെ പ്രസ്താവനയില്‍ പറഞ്ഞു.

ഈ പുരസ്‌കാര ചടങ്ങില്‍ പങ്കെടുക്കുവാന്‍ ഏവരെയും കേരള സെന്ററിലേക്ക് ക്ഷണിച്ചു. സീറ്റ് റിസേര്‍വ് ചെയ്യാന്‍ 5163582000 നമ്പറുമായി ബന്ധപ്പെടാവുന്നതാണ്. email: kc@keralacenterny.com.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

അലക്‌സ് കെ. എസ്തപ്പാന്‍ : 516 503 9387
തമ്പി തലപ്പിള്ളില്‍ : 516 5519868
ജിമ്മി ജോണ്‍ : 516 9748116


Content Highlights: Kerala Centre Award


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented