-
ന്യുയോര്‍ക്ക്: കേരള സെന്ററിന്റെ ആഭിമുഖ്യത്തില്‍ ലോങ്ങ് ഐലന്റിലും പരിസരപ്രദേശത്തുമുള്ള നൂറോളം ആരോഗ്യ പ്രവര്‍ത്തകരെയും പോലീസ് ഉദ്യോഗസ്ഥരെയും അവരുടെ കോവിഡ് കാലത്തെ സ്തുത്യര്‍ഹമായ സേവനത്തെ വിലയിരുത്തി ആദരിച്ചു. ഇതോടൊപ്പം ആരോഗ്യ രംഗത്തെ വിവിധ മേഖലകളിലെ വിദഗ്ദര്‍ പങ്കെടുത്ത സെമിനാറും സംഘടിപ്പിച്ചു.
ഫെബ്രുവരി 21 ഞായര്‍ 5 മണിക്ക് ആരംഭിച്ച സൂം മീറ്റിംഗില്‍ കേരള സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ തമ്പി തലപ്പിള്ളില്‍, എംസി ആയി ജോസ് സ്റ്റീഫനെ ക്ഷണിച്ചുകൊണ്ട് പരിപാടിക്ക് തുടക്കമായി. യൂത്ത് സെക്രട്ടറി ജെയ്മി എബ്രഹാം പ്രാര്‍ത്ഥനാ ഗാനം ആലപിച്ചു. പ്രസിഡന്റ് അലക്‌സ് കെ. എസ്തപ്പാന്‍ സ്വാഗതം ആശംസിച്ചു.
ന്യൂയോര്‍ക് സ്‌റേറ്റ് സെനറ്റര്‍ കെവിന്‍ തോമസും ഇന്ത്യന്‍ കോണ്‍സല്‍ എ.കെ. വിജയകൃഷ്ണനും മുഖ്യ അതിഥികളായി പ്രസംഗിച്ചു. സെനറ്റര്‍ കെവിന്‍ തോമസ് കേരള സെന്ററിനെ അഭിന്ദിച്ചുകൊണ്ടുള്ള സ്റ്റേറ്റ് പ്രൊക്ലമേഷന്‍ കൈമാറി.
GOPIO ചെയര്‍മാന്‍ ഡോ.തോമസ് എബ്രഹാം, ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്, ലോക കേരള സഭ അംഗം ഇ.എം. സ്റ്റീഫന്‍, ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ്, ക്യാപ്റ്റന്‍ ഷിബു മധു (NYPD), അമേരിക്കന്‍ മലയാളി ലോ എന്‍ഫോഴ്സ്മെന്റ് യുനൈറ്റഡ് (AMLEU) പ്രസിഡന്റ് തോമസ് ജോയി, ഡോ. ആഗ്‌നസ് തേറാടി (ഫ്രാന്‍സിസ്‌കന്‍ ഹെല്‍ത്ത് SVP & CNO), ജോസ് കാടാപ്പുറം (കൈരളി ടീവി ഡയറക്ടര്‍), പ്രൊഫ. സുജ മോഹന്‍ (നഴ്‌സിംഗ് ഡയറക്ടര്‍ HHC Queens), മേരി ഫിലിപ്പ് (ന്യൂ യോര്‍ക്ക് നേഴ്സസ് അസോസിയേഷന്‍) എന്നിവര്‍ വിശിഷ്ടാതിഥികളായി പ്രസംഗിച്ചു. ആരോഗ്യ പ്രവര്‍ത്തകരെ വ്യക്തിപരമായി ആദരിച്ചുകൊണ്ടുള്ള ഈ മീറ്റിംഗ് ഒരു പ്രത്യേകതയായി പലരും അഭിപ്രായപ്പെട്ടു.
സെമിനാറില്‍ കോവിഡ് 19 ആരോഗ്യത്തെ എങ്ങനെ ദോഷകരമായി ബാധിക്കുന്നു, ഹാര്‍ട്ട്, ലിവര്‍, കിഡ്‌നി മുതലായ ആന്തരാവയവങ്ങളെ എങ്ങനെ ബാധിക്കുന്നു തുടങ്ങിയ വിഷയങ്ങളില്‍ ഡോ.റോബിന്‍ കോശി (infectious disease), ഡോ.രാജന്‍ കൃഷ്ണമണി (കാര്‍ഡിയോളജി), ഡോ.മധു ഭാസ്‌കരന്‍ (നെഫ്രോളജി), ഡോ. സഞ്ജയ സതാപതി (ഹെപ്പറ്റോളജി), ഡോ.രാജീവ് ജയദേവന്‍ (കേരള), ഡോ.പി.വി. ചെറിയാന്‍ (ബഹ്റൈന്‍), ഡോ.ആഗ്‌നസ് തേറാടി (ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍) എന്നിവര്‍ സംസാരിച്ചു.
സദസ്യരില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക് അവര്‍ മറുപടിയും നല്‍കി. ഡോ. മധു ഭാസ്‌ക്കരന്‍ ആയിരുന്നു സെമിനാറിന്റെ മോഡറേറ്റര്‍.
കേരള സെന്റര്‍ ഡയറക്ടേഴ്സ് എബ്രഹാം തോമസ്, രാജു തോമസ്, പി.ടി. പൗലോസ്, ജെയിംസ് തോട്ടം, മാത്യു വാഴപ്പള്ളി എന്നിവര്‍ അണിയറയില്‍ പ്രവര്‍ത്തിച്ചു. കേരള സെന്റര്‍ സെക്രട്ടറി ജിമ്മി ജോണ്‍ എല്ലാവര്‍ക്കും നന്ദി പറഞ്ഞു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..