-
ഡാലസ്: കേരള അസോസിയേഷന് ഓഫ് ഡാലസ് സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് ഡോ.എം.വി.പിള്ള സംസാരിച്ചു. 'സാമൂഹ്യ പ്രതിബദ്ധത നഷ്ടമാകുന്ന സാമൂഹ്യ മാധ്യമങ്ങള്‍' എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കവിയും സാഹിത്യകാരനുമായ ജോസ് ഒച്ചാലില്‍, കേരള ലിറ്റററി സൊസൈറ്റിയുടെ സെക്രട്ടറി ഹരിദാസ് തങ്കപ്പല്‍, കേരള ലിറ്റററി സൊസൈറ്റിയുടെ വൈസ് പ്രസിഡന്റ് അനുപാ സാം, പ്രസ്സ് ക്ലബ് ഡാലസ് ചാപ്റ്റര്‍ പ്രസിഡന്റ് സണ്ണി മാളിയക്കല്‍ എന്നിവരും സംസാരിച്ചു. തുടന്ന് പൊതുചര്‍ച്ചയും നടന്നു. പ്രസ്തുത പരിപാടി കേരള അസോസിയേഷന് വൈസ് പ്രസിഡന്റ് ഷിജു എബ്രഹാം സ്വാഗതം പറഞ്ഞു. ജോയിന്റ് സെക്രട്ടറി അനശ്വരം മാമ്പിള്ളി സാംസ്കാരിക സമ്മേളന പരിപാടിക്ക് നന്ദി അറിയിക്കുകയും ചെയ്തു.
വാര്‍ത്തയും ഫോട്ടോയും : അനശ്വരം മാമ്പിള്ളി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..