ഡാലസ്: കോവിഡ്19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ പ്രതിരോധത്തിലായ കേരളത്തിനു ഒരു സഹായം നല്‍കുവാനുള്ള തീരുമാനം കേരള അസോസിയേഷന്‍ ഓഫ് ഡാലസ് സ്വീകരിച്ചു. അതിന്റെ ഭാഗമായി ഫണ്ട് സമാഹരണം ആരംഭിച്ചു. മെയ് 1 മുതല്‍ മെയ് 30 വരെയായിരുന്നു ഫണ്ട് സമാഹരണം നടത്തിയത്. കേരള അസോസിയേഷനും ഐസിഇസിയും സംയുക്തമായി കമ്മിറ്റി കൂടി ഫണ്ട് സമാഹരണം നടത്താന്‍ പദ്ധതിയിടുകയും കോര്‍ഡിനേറ്ററായി ഐ. വര്‍ഗീസിനെ ചുമതല ഏല്പിക്കുകയും ചെയ്തു. ചുരുങ്ങിയ സമയത്തിനുള്ളില്‍ സുമനസ്സുകളായ മെംബേര്‍സ് ഇരുപത്തഞ്ചു ഡോളര്‍ മുതല്‍ ആയിരം ഡോളര്‍ വരെ നല്‍കി. അങ്ങനെ ലഭിച്ച 16042 ഡോളര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയക്കുകയും ചെയ്തു.
കോവിഡ്19 മഹാമാരിയുടെ പ്രതിരോധ പ്രവര്‍ത്തനത്തിന് ഉപയോഗിക്കണം എന്ന അഭ്യര്‍ത്ഥനയോടെയാണ് ഈ തുക അയച്ചു കൊടുത്തിരിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..