'ഇന്റേണ്‍ഷിപ്പ് എങ്ങനെ നേടാം' കീന്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു


.

ന്യൂയോര്‍ക്ക്: നോര്‍ത്ത് ഈസ്റ്റ് അമേരിക്കയിലെ ഗ്രാജുവേറ്റ് എഞ്ചിനീയേഴ്‌സിന്റെ സംഘടന ആയ കേരളാ എഞ്ചിനീയറിംഗ് ഗ്രാജുവേറ്റ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ (KEAN) ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ ആറ് വ്യാഴാഴ്ച വൈകീട്ട് 7 മണിക്ക് 'INTERNSHIP TOOL KIT' എന്ന വെബിനാര്‍ നടത്തുന്നു. ഇതിലൂടെ ഇന്റേണ്‍ഷിപ്പ് നേടാന്‍ എങ്ങനെ തയ്യാറെടുക്കണം, പുതിയ ജോലികള്‍ എങ്ങനെ നേടാം, ബയോഡാറ്റാ തയ്യാറാക്കുന്നത് എങ്ങനെ? ഇന്റര്‍വ്യൂ സ്‌കില്‍സ്, Linkdin / Networking തുടങ്ങിയ വിഷയങ്ങളില്‍ സമഗ്രമായ വിവരങ്ങള്‍ ലഭിക്കാന്‍ സാധിക്കും. തികച്ചും സൗജന്യമായി നടത്തപ്പെടുന്ന സെമിനാറിലേക്ക് താല്പര്യമുള്ള കുട്ടികളും ഉദ്യോഗാര്‍ത്ഥികളും കൃത്യസമയത്തു തന്നെ താഴെ കാണിച്ചിരിക്കുന്ന ലിങ്കില്‍ ലോഗിന്‍ ചെയ്യുക. ന്യൂജേഴ്‌സിയിലുള്ള വേറിസ്‌ക് അനാലിറ്റിക്‌സിലെ ജൂലിയനാ ഡെലിയ, ഫെലീഷ്യ ഫ്‌ലെറ്റ്മാന്‍ എന്നിവരാണ് സെമിനാര്‍ നയിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ഷാജി കുര്യാക്കോസ് - 845 321 9015
ഷിജി മാത്യു - 973 757 3114
ലിന്റോ മാത്യു - 516 286 4633
രഞ്ജിത്ത് പിള്ള - 201 294 6368

വാര്‍ത്തയും ഫോട്ടോയും : ഫിലിപ്പോസ് ഫിലിപ്പ്‌

Content Highlights: kean seminar


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented