-
ന്യൂജേഴ്സി: നോര്‍ത്ത് ഈസ്റ്റ് അമേരിക്കയിലെ പ്രമുഖ എഞ്ചിനീയറിംഗ് സംഘടനയായ കേരളാ എഞ്ചിനീയറിംഗ് ഗ്രാഡുവേറ്റ്സ് അസോസിയേഷന് ഓഫ് നോര്‍ത്ത് ഈസ്റ്റ് അമേരിക്കയുടെ 12-ാമത് കുടുംബസംഗമം നവംബര്‍ 13 ന് വൈകീട്ട് 6 മണിക്ക് ന്യൂജേഴ്സിയിലെ പാറ്റേഴ്സണ്‍ സെന്റ് ജോര്‍ജ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വെച്ച് വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു.
ന്യൂയോക്ക് പവര്‍ അതോറിറ്റിയില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് ഓപ്പേറഷന്‍സ് ഡയറക്ടര്‍ മലയാളിയായ ജോഹാരത്ത് തഹസീന്‍ ചടങ്ങില്‍ എഞ്ചിനീയറിംഗ് നൂതന സാങ്കേതിക വിദ്യകളെക്കുറിച്ച് പ്രഭാഷണം നടത്തും. ട്രൈസ്റ്റേറ്റ് മേഖലയിലെ ഗായകന് തഹസിന്റെ ഭാര്യയാണ് ജോഹാരത്ത്. തഹസീന്റെ ശ്രുതിമധുരമായ ഗാനാലാപനത്തിനു പുറമെ നര്‍ത്തകിയും ഡാന്‍സ് കൊറിയോഗ്രാഫറും സൗപര്‍ണിക സ്കൂള്‍ ഓഫ് ഡാന്‍സിലെ നൃത്താധ്യാപികയുമായ കീന്‍ മെംബര്‍ കൂടിയായ മാലിനി നായരുടെ നേതൃത്വത്തില്‍ ക്ലാസിക്കല്‍ -സിനിമാറ്റിക്ക് നൃത്തപരിപാടികള്‍ ചടങ്ങിന് മാറ്റുകൂട്ടം. കൂടാതെ കീന്‍ കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും. കീന്‍ സ്കോളര്‍ഷിപ്പിനു അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്യും.
കഴിഞ്ഞ 13 വര്‍ഷമായി എഞ്ചിനീയേഴ്സിന്റെ കരിയര്‍ വികസനത്തിനും എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനും ഊന്നല്‍ നല്കി ധാരാളം പ്രവര്‍ത്തനങ്ങള്‍ക്കാണ് കീന്‍ നേതൃത്വം നല്‍കിയിരിക്കുന്നത്. എഞ്ചിനീയറിംഗിന് പഠിക്കുന്ന സമര്‍ത്ഥരായ കുട്ടികളില്‍ നിന്ന് സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുട്ടികളെ സഹായിക്കുന്ന പദ്ധതിയും കീന്‍ വിജയകരമായി നടപ്പാക്കിക്കൊണ്ടിരിക്കുന്നു.
പുതുതായി സംഘടനയില്‍ ചേരാന്‍ ആഗ്രഹിക്കുന്ന മലയാളി എഞ്ചിനീര്‍മാര്‍ കീനുമായി ബന്ധപ്പെടണമെന്നും പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള എല്ലാ മലയാളി കുടുംബങ്ങളെയും സ്വാഗതം ചെയ്യുന്നതായും കീന്‍ പ്രസിഡന്റ് മെറി ജേക്കബ്, സെക്രട്ടറി ജോ അലക്സാണ്ടര്‍, ട്രഷറര്‍ സോജുമോന് ജെയിംസ് എന്നിവരും മറ്റു എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ബോര്‍ഡ് ഓഫ് ട്രസ്റ്റി അംഗങ്ങളും അറിയിച്ചു.
വാര്‍ത്തയും ഫോട്ടോയും : ഫ്രാന്‍സിസ് തടത്തില്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..