.
ഷിക്കാഗോ: ജൂലായ് 21 മുതല്‍ 24 വരെ ഇന്‍ഡ്യാനപോളിസില്‍ വച്ച് നടന്ന വര്‍ണ്ണശബളമായ കെ.സി.സി.എന്‍.എ. കണ്‍വെന്‍ഷനില്‍ ന്യൂയോര്‍ക്കില്‍ നിന്നുള്ള ഡെറിക് ചെരുവന്‍കാലായിലും, ഡിട്രോയിറ്റില്‍നിന്നുമുള്ള ജോണ്‍ പോള്‍ കണ്ണച്ചാന്‍പറമ്പിലും കലാപ്രതിഭകളായി തിരഞ്ഞെടുക്കപ്പെട്ടു. ലോസ് ആഞ്ജലിസില്‍ നിന്നുമുള്ള എലീസ അപ്പോഴിയില്‍ കലാതിലകമായി. ന്യൂയോര്‍ക്കില്‍ നിന്നുമുള്ള ഡിയ ചെരുവന്‍കാലായിലിനെ റൈസിംഗ് സ്റ്റാറായും തിരഞ്ഞെടുത്തു.
ഏമി പെരുമണശ്ശേരിയില്‍ ചെയറായും, ഷീബ ചെറുശ്ശേരിയില്‍, ബിസ്മി കുശക്കുഴിയില്‍, ജോബിന് ചിറയില്‍, ലേഖ കുസുമാലയം, സ്നേഹ പച്ചിക്കര, ആഞ്ജല കൂവക്കാട്ടില്‍ എന്നിവര്‍ കോ-ചെയേഴ്സായും നടത്തിയ ആര്‍ട്ട് & ലിറ്റററി മത്സരങ്ങള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത ആളുകളുടെ പ്രശംസ പിടിച്ചുപറ്റി.
കലാപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ട ഡെറിക് ചെരുവന്‍കാലായില്‍ ന്യൂയോര്‍ക്ക് ഐ.കെ.സി.സി. പ്രസിഡന്റ് സിജു ചെരുവന്‍കാലായിലിന്റെയും നിഷ ചെരുവന്‍കാലായിലിന്റെയും മകനാണ്. ഡിയ ചെരുവന്‍കാലായില്‍ സഹോദരിയാണ്. സെന്റ് ഗ്രിഗറി കാത്തലിക് സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് ഡെറിക്. കലാപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ട ജോണ്‍ പോളിനും ഡെറിക് ചെരുവന്കാലായ്ക്കും കലാപ്രതിഭ ട്രോഫിയും ലൂക്കോസ് മാളികയില്‍ സ്പോണ്സര് ചെയ്ത $ 500 ക്യാഷ് പ്രൈസും കെ.സി.സി.എന്‍.എ. പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍ സമ്മാനിച്ചു.
കലാപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ട ജോണ്‍ പോള്‍ കണ്ണച്ചാന്‍പറമ്പില്‍ ഡിട്രോയിറ്റില്‍ നിന്നുമുള്ള ജെയിസ് & അനു കണ്ണച്ചാന്പറമ്പിലിന്റെ മകനാണ്. സറീന, സൈറ, ജോസഫ് എന്നിവര്‍ സഹോദരങ്ങളാണ്. പ്ലിമത്ത് ചാറ്റേര്‍ഡ് സ്കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് ജോണ്‍.
കലാതിലകമായി തിരഞ്ഞെടുക്കപ്പെട്ട എലീസ കെ.സി.സി.എന്‍.എ. റീജിയണല്‍ വൈസ് പ്രസിഡന്റ് ഷിജു അപ്പോഴിയിലിന്റെയും സുനിത അപ്പോഴിയിലിന്റെയും മകളാണ്. ആല്ബിന് അപ്പോഴിയില്‍, ജയ്സണ്‍ അപ്പോഴിയില്‍ എന്നിവര്‍ സഹോദരങ്ങളാണ്. കലാതിലകം ട്രോഫിയും, സഞ്ജു പുളിക്കത്തൊട്ടിയില്‍ ഫാമിലി സ്പോണ്സര് ചെയ്ത ക്യാഷ് അവാര്‍ഡും, കെ.സി.സി.എന്‍.എ. പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍ ലോസ് ഏഞ്ചല്‍സിലെ ഫെയിത്ത് ബാപ്സിറ്റ് സ്കൂളില്‍ പഠിക്കുന്ന രണ്ടാംക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ എലീസ അപ്പോഴിയിലിന് സമ്മാനിച്ചു.
വാര്‍ത്തയും ഫോട്ടോയും : സൈണ്‍ മുട്ടത്തില്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..