ഡോളര്‍ ഫോര്‍ ക്‌നാനായ-കെ.സി.സി.എന്‍.എ. ഭവനദാന പദ്ധതി


.

ഷിക്കാഗോ: ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ.സി.സി.എന്‍.എ.)യുടെ ചാരിറ്റബിള്‍ വിഭാഗമായ ഡോളര്‍ ഫോര്‍ ക്‌നാനായയുടെ ആഭിമുഖ്യത്തില്‍ കേരളത്തിലെ ഭവനരഹിതരായ 25 കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചുനല്‍കുന്നു. രണ്ട് മുറികളും, ശുചിമുറിയും, അടുക്കളയും ഹാളും ഉള്‍പ്പെടെ 500 ചതുരശ്ര അടി വലിപ്പത്തിലുള്ള ഭവനത്തിന് 7 ലക്ഷം രൂപയുടെ നിര്‍മ്മാണച്ചെലവാണ് കണക്കാക്കുന്നത്.

കെ.സി.സി.എന്‍.എ.യുടെ ഡോളര്‍ ഫോര്‍ ക്‌നാനായ കമ്മിറ്റി തിരഞ്ഞെടുക്കുന്ന 25 ഉപഭോക്താക്കള്‍ക്ക് കെ.സി.സി.എന്‍.എ.യുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് വീട് നിര്‍മ്മിച്ചുനല്‍കുന്നത്. ഉപഭോക്താക്കള്‍ വീട് നിര്‍മ്മിക്കുന്നതിനുള്ള സ്ഥലവും ഭവനനിര്‍മ്മാണത്തിനാവശ്യമായ ഗവണ്‍മെന്റ് അനുമതിയും വാങ്ങി നല്‍കേണ്ടതാണെന്നും തുടര്‍ന്നുള്ള ഭവനിര്‍മ്മാണം കെ.സി.സി.എന്‍.എ.യുടെ മേല്‍നോട്ടത്തില്‍ നടത്തി താക്കോല്‍ദാനം നിര്‍വഹിക്കുമെന്നും ഡോളര്‍ ഫോര്‍ ക്‌നാനായ കമ്മിറ്റി ചെയര്‍മാന്‍ സിബി മുളയാനിക്കുന്നേല്‍ അറിയിച്ചു. ഈ ഭവനദാന പദ്ധതിയുടെ ഭാഗമാകുവാന്‍ താല്പര്യമുള്ളവര്‍ എത്രയും വേഗം ഡോളര്‍ ഫോര്‍ ക്‌നാനായ കമ്മിറ്റിയുമായി ബന്ധപ്പെടണമെന്ന് കെ.സി.സി.എന്‍.എ. പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍ അഭ്യര്‍ത്ഥിച്ചു.ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ എന്നും മുന്നില്‍നില്‍ക്കുന്ന ക്‌നാനായ സമുദായാംഗങ്ങളുടെ വിലയേറിയ സംഭാവനകള്‍ വഴി 25 കുടുംബങ്ങള്‍ക്ക് അഭയമായിത്തീരുന്ന ഈ ഭവനപദ്ധതിയില്‍ 7 ലക്ഷം രൂപാ നല്‍കി ഒരു വീടിന്റെ മുഴുവന്‍ ചെലവോ അല്ലെങ്കില്‍ ഭാഗികമായ തുകയോ നല്‍കി ഈ പദ്ധതിയില്‍ കെ.സി.സി.എന്‍.എ. അംഗങ്ങള്‍ക്ക് പങ്കുചേരാവുന്നതാണ്. ഈ പദ്ധതിയിലേക്ക് സംഭാവനകള്‍ നല്‍കുവാന്‍ താല്പര്യമുള്ളവരും കേരളത്തില്‍ ഡോളര്‍ ഫോര്‍ ക്‌നാനായ പദ്ധതിയുടെ ഭാഗമായി വീട് ആവശ്യമുള്ളവരും കൂടുതല്‍ വിവരങ്ങള്‍ക്കും ഇതിന്റെ നിബന്ധനകള്‍ അറിയുന്നതിനും ഈ പദ്ധതിയുടെ ഭാരവാഹികളായ സിറിയക് കൂവക്കാട്ടില്‍ (630 673 3382) or cychandy@yahoo.com,- സിബി മുളയാനിക്കുന്നേല്‍ (404 429 4927) or cibi999@yahoo.com, ജോണിച്ചന്‍ കുസുമാലയം (845 671 0922), ലിജോ മച്ചാനിക്കല്‍ (917 359 5649), ജിറ്റി പുതുക്കേരില്‍ (346 754 2407), ജയ്‌മോന്‍ കട്ടിണശ്ശേരി (813 502 3447), സിബിള്‍ നീരാറ്റുപാറ (416 879 4003), സോണി കൊടിഞ്ഞിയില്‍ (267 992 7669) എന്നിവരുമായി ബന്ധപ്പെടണമെന്ന് കെ.സി.സി.എന്‍.എ. എക്‌സിക്യൂട്ടീവ് അഭ്യര്‍ത്ഥിച്ചു.

വാര്‍ത്തയും ഫോട്ടോയും : സൈമണ്‍ മുട്ടത്തില്‍

Content Highlights: kccna


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented