കെ.സി.സി.എന്‍.എ.ക്ക് നവനേതൃത്വം


-

താമ്പ: വടക്കേ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ക്‌നാനായ സംഘടനകളുടെ മാതൃസംഘടനയായ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (കെ.സി.സി.എന്‍.എ) ദേശീയ പ്രസിഡന്റായി സിറിയക് കൂവക്കാട്ടില്‍ (ഷിക്കാഗോ) തിരഞ്ഞെടുക്കപ്പെട്ടു. ഷിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ സെക്രട്ടറിയും പ്രസിഡന്റുമായിരുന്ന സിറിയക് കൂവക്കാട്ടില്‍ നോര്‍ത്തമേരിക്കന്‍ മലയാളി സംഘടനാ രംഗത്ത് നിറസാന്നിധ്യമാണ്. ഇല്ലിനോയി മലയാളി അസോസിയേഷന്‍ പ്രസിഡന്റ്, ഫൊക്കാനാ ആര്‍.വി.പി., കെ.സി.സി.എന്‍.എ. ഷിക്കാഗോ കണ്‍വെന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍ തുടങ്ങിയ വിവിധ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. രണ്ടുവര്‍ഷമാണ് പ്രവര്‍ത്തനകാലാവധി.
സജി കടിയംപള്ളിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡ ആതിഥേയത്വം വഹിച്ച സമ്മേളനത്തില്‍ 114 നാഷണല്‍ കൗണ്‍സില്‍ അംഗങ്ങള്‍ പങ്കെടുത്തു.

ജോണ്‍ സി. കുസുമാലയം, ന്യൂയോര്‍ക്ക് (എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്), ലിജോ മച്ചാനിക്കല്‍, ഡാളസ് (ജനറല്‍ സെക്രട്ടറി), ജയ്‌മോന്‍ കട്ടിണച്ചേരില്‍, താമ്പാ (ട്രഷറര്‍), ജിറ്റി പുതുക്കേരില്‍, ഹൂസ്റ്റണ്‍ (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.

മുന്‍ പ്രസിഡന്റുമാരായ ടോമി മ്യാല്‍ക്കരപ്പുറത്ത് (ചെയര്‍മാന്‍), ബേബി മണക്കുന്നേല്‍, ഡോ.ഷീന്‍സ് ആകശാല എന്നിവരടങ്ങിയ ഇലക്ഷന്‍ കമ്മറ്റി തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.

നോര്‍ത്തമേരിക്കന്‍ ക്‌നാനായ കത്തോലിക്കാ സമുദായത്തിന്റെ ഐക്യത്തിനും വളര്‍ച്ചയ്ക്കുവേണ്ടി നിലകൊള്ളുമെന്ന് സിറിയക് കൂവക്കാട്ടില്‍ പ്രസ്താവിച്ചു.

കെ.സി.സി.എന്‍.എ. ഇലക്ഷനോടനുബന്ധിച്ച് വടക്കേ അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കാനഡയില്‍ നിന്നും താമ്പയില്‍ എത്തിച്ചേര്‍ന്ന മുഴുവന്‍ നാഷണല്‍ കൗണ്‍സില്‍ അംഗങ്ങളോടും, അതുപോലെ മറ്റ് സമുദായസ്‌നേഹികളോടും പുതുതായി തിരഞ്ഞെടുക്കപ്പെട്ട കെ.സി.സി.എന്‍.എ. എക്‌സിക്യൂട്ടീവ് കമ്മറ്റി നന്ദി രേഖപ്പെടുത്തി.

വാര്‍ത്തയും ഫോട്ടോയും : സൈമണ്‍ അബ്രഹാം മുട്ടത്തില്‍

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


V. Muraleedharan

2 min

നടന്നത് രാജ്യവിരുദ്ധ പ്രവര്‍ത്തനം, രാജ്യത്തിന് നാണക്കേടുണ്ടാക്കി; മുഖ്യമന്ത്രിക്കെതിരേ വി മുരളീധരന്‍

Jun 30, 2022

Most Commented