-
ബ്രിസ്ബെന്: ഓസ്ട്രേലിയന്‍ മലയാളികള്‍ ചേര്‍ന്നൊരുക്കുന്ന സംഗീത ദൃശ്യാവിഷ്കാരമായ 'കാരുണ്യ സംഗീതയാത്ര'യുടെ ചിത്രീകരണത്തിന് ക്യൂന്‍സ്ലാന്‍ഡില്‍ തുടക്കമായി.
വേള്‍ഡ് മദര്‍ വിഷന്റെ ബാനറില്‍ ജോയ്.കെ.മാത്യു സംവിധാനം ചെയ്ത് നിര്‍മ്മിക്കുന്ന സംഗീത ദൃശ്യാവിഷ്കാരത്തിന്റെ ചിത്രീകരണം ക്യൂന്‍സ്ലാന്‍ഡിലെ പ്രസിദ്ധമായ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ മരിയന്‍ വാലിയിലാണ് പുരോഗമിക്കുന്നത്. ദീപു, ഷിബു പേള്‍, ബീന, സിജു, ഡോ.പ്രഷി, ബിനോയ്, സിജു, സജി പഴയാറ്റില്‍, ജില്‍മി, ജോനാ, ഐറിന്, പോള്‍, സോണി, ത്രേസ്യാമ്മ, ഉദയ്, റിജേഷ് കെ.വി. സൗമ്യ അരുണ്‍, ദീപ എന്നിവര്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന'കാരുണ്യ സംഗീത യാത്രയുടെ രചന- സംഗീതം ജയ്മോന് മാത്യു നിര്‍മ്മാണ നിയന്ത്രണം ദീപു ജോസഫ് ഛായാഗ്രഹണം ആദം കെ.അന്തോണിയും ആഗ്നെസും തെരേസയുമാണ് ഓഗസ്റ്റ് 15 ന് ക്യൂന്‍സ് ലാന്‍ഡിലെ ബണ്ടബര്ഗില് ആണ് റിലീസ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..