കാന്‍ജ് മെഗാ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു


.

ന്യൂജേഴ്സി: കേരളാ അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (കാന്‍ജ്) മെഗാഓണം ആഘോഷങ്ങളുടെ കമ്മിറ്റി കണ്‍വീനര്‍മാരായി മാലിനി നായര്‍, റോയ് മാത്യു, സ്വപ്ന രാജേഷ്, ബൈജു വര്‍ഗീസ് എന്നിവരെ കാന്‍ജ് എക്‌സിക്യൂട്ടിവ് കമ്മിറ്റി പ്രഖ്യാപിച്ചു. എല്ലാ വര്‍ഷത്തെയും പോലെ തന്നെ ഓണം ഇത്തവണയും അതിവിപുലമായി ആഘോഷിക്കുവാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ആഘോഷങ്ങളുടെ നടത്തിപ്പിന് വിപുലമായ ഒരു കമ്മിറ്റിയെ നിയോഗിക്കുവാന്‍ കാന്‍ജ് എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചത്. കാന്‍ജിന്റെ മുന്‍ പ്രസിഡന്റും മുന്‍ ട്രസ്റ്റി ബോര്‍ഡ് ചെയറും പ്രമുഖ നര്‍ത്തകിയുമായ മാലിനി നായര്‍, മുന്‍ പ്രസിഡന്റും ട്രസ്റ്റി ബോര്‍ഡ് ചെയറും പലതവണ ഓണാഘോഷങ്ങളുടെ കണ്‍വീനറുമായി ചുമതല വഹിച്ചിട്ടുള്ള റോയ് മാത്യു, മുന്‍ പ്രസിഡന്റും സെക്രട്ടറിയും കൂടാതെ ഓണം കണ്‍വീനര്‍, അനേകം കാന്‍ജ് പരിപാടികളുടെ കോര്‍ഡിനേറ്റര്‍ ഒക്കെ ആയി ചുമതല വഹിച്ചിട്ടുമുള്ള സ്വപ്ന രാജേഷ്, കാന്‍ജ് മുന്‍ സെക്രട്ടറിയും ഇപ്പോളത്തെ ഫോമാ റീജിണല്‍ വൈസ് പ്രസിഡന്റുമായ ബൈജു വര്‍ഗീസ് എന്നിവരെയാണ് ഓണാഘോഷങ്ങളുടെ അധികച്ചുമതലയ്ക്കായി കമ്മിറ്റി തിരഞ്ഞെടുത്തത്. ഈ ചുമതല തങ്ങളെ ഏല്പിച്ചതില്‍ അതിയായ സന്തോഷമുണ്ട്, കേരളാ അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിയുടെ ആഭിമുഖ്യത്തില്‍ ഒരിക്കല്‍ കൂടി ഒത്തുകൂടുവാന്‍ നമുക്ക് അവസരം ലഭിക്കുകയാണ്, കാന്‍ജ് ഓണാഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടുവാന്‍ എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നുവെന്ന് മാലിനി നായര്‍, റോയ് മാത്യു, സ്വപ്ന രാജേഷ്, ബൈജു വര്‍ഗീസ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

ഈസ്റ്റ് ബ്രോണ്‍സ്വിക് പെര്‍ഫോമന്‍സ് ആര്‍ട്‌സ് സെന്ററില്‍ സെപ്റ്റംബര്‍ 17 ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയ്ക്കു വാഴയിലയില്‍ വിളമ്പുന്ന വിഭവസമൃദ്ധമായ ഓണ സദ്യയോടുകൂടി ആരംഭിക്കുന്ന ആഘോഷങ്ങള്‍ വൈകുന്നേരം വരെ നീണ്ടു നില്‍ക്കും, പഞ്ചാരിമേളത്തോടു കൂടി ആരംഭിക്കുന്ന, മാലിനി നായരുടെ നേതൃത്വത്തില്‍ അരങ്ങേറുന്ന മെഗാ തിരുവാതിരയില്‍ ന്യൂജേഴ്‌സിയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് അനേകം യുവതികള്‍ പങ്കെടുക്കും, ശേഷം നടക്കുന്ന ഘോഷയാത്രയില്‍ മാവേലിമന്നനെയും വരവേറ്റുകൊണ്ട് നൂറു കണക്കിനാളുകള്‍ ആര്‍പ്പുവിളികളും ചെണ്ടമേളവുമായി പങ്കെടുക്കും, പൊതുസമ്മേളനത്തിനു ശേഷം നടക്കുന്ന കലാപ്രകടനങ്ങളില്‍ ന്യൂജേഴ്‌സിയിലെ അനേകം പ്രതിഭകള്‍ പങ്കെടുക്കും ശേഷം ഹെഡ്ജ് ന്യൂയോര്‍ക്ക് ഷോ 22 രാജേഷ് ചേര്‍ത്തല, മിഥുന്‍ ജയരാജ് എന്നി കലാപ്രതിഭകളുടെ ബാന്‍ഡ് അനേകം വാദ്യോപകരണങ്ങളുടെ അകമ്പടിയോടു കൂടി അവതരിപ്പിക്കുന്ന ഗാനമേളയില്‍ അതിഥികളായി മലയാള സിനിമാ താരവും ഗായകനുമായ സിദ്ധാര്‍ഥ് മേനോന്‍, പ്രമുഖ അഭിനേത്രി കൃഷ്ണ പ്രഭ എന്നിവരും അരങ്ങിലെത്തും.

മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ആണ് ഇത്തവണ കാന്‍ജിന്റെ ഓണാഘോഷങ്ങളുടെ മുഖ്യ പ്രായോജകര്‍, കേരളാ അസോസിയേഷന്‍ ഓഫ് ന്യൂ ജേഴ്‌സിയുടെ ഓണാഘോഷങ്ങളുടെ ഭാഗമാകുവാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് മലബാര്‍ ഗോള്‍ഡ് യു എസ് എ യുടെ ഓപ്പറേഷന്‍സ് മേധാവി ജോസഫ് ഈപ്പന്‍ അറിയിച്ചു.

കാന്‍ജ് ഓണാഘോഷങ്ങളുടെ വിജയത്തിനായി വളരെ മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്ന ഒരു കമ്മിറ്റിയുടെ കൂടെ ഒരു മികവുറ്റ കണ്‍വീനേഴ്സിന്റെ ടീം കൂടി എത്തുമ്പോള്‍ പരിപാടികള്‍ മികച്ച നിലവാരത്തിലെത്തുമെന്നതില്‍ യാതൊരു സംശയവുമില്ലെന്ന് പ്രസിഡന്റ് ജോസഫ് ഇടിക്കുള പ്രത്യാശ പ്രകടിപ്പിച്ചു, എത്രയും പെട്ടെന്ന് തന്നെ നിങ്ങളുടെ സീറ്റുകള്‍ റിസേര്‍വ് ചെയ്യണമെന്നും ഇപ്പോള്‍ത്തന്നെ പകുതിയോളം ടിക്കറ്റുകള്‍ റിസേര്‍വ് ചെയ്യപ്പെട്ടുവെന്നും ട്രഷറര്‍ ബിജു ഈട്ടുങ്ങല്‍ ജോയിന്റ് ട്രഷറര്‍ നിര്‍മല്‍ മുകുന്ദന്‍ എന്നിവര്‍ അറിയിച്ചു,

നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വിപുലമായ ഓണാഘോഷങ്ങളുടെ ഭാഗമാകുവാന്‍ എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നുവെന്ന് പ്രസിഡന്റ് ജോസഫ് ഇടിക്കുള, ട്രസ്റ്റി ബോര്‍ഡ് ചെയര്‍ ജെയിംസ് ജോര്‍ജ്, സെക്രട്ടറി സോഫിയ മാത്യു, ട്രഷറര്‍ ബിജു ഈട്ടുങ്ങല്‍, വൈസ് പ്രസിഡന്റ് വിജേഷ് കാരാട്ട്, ജോയിന്റ് സെക്രട്ടറി വിജയ് കെ പുത്തന്‍വീട്ടില്‍, ജോയിന്റ് ട്രഷറര്‍ നിര്‍മല്‍ മുകുന്ദന്‍, പ്രീത വീട്ടില്‍, (കള്‍ച്ചറല്‍ അഫയേഴ്‌സ്) സലിം മുഹമ്മദ് (മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍), റോബര്‍ട്ട് ആന്റണി (ചാരിറ്റി അഫയേഴ്‌സ്), ഷിജോ തോമസ് (പബ്ലിക് ആന്‍ഡ് സോഷ്യല്‍ അഫയേഴ്‌സ്), ബെവന്‍ റോയ് (യൂത്ത് അഫയേഴ്‌സ്), എക്‌സ് ഒഫീഷ്യല്‍ ജോണ്‍ ജോര്‍ജ് തുടങ്ങിയവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു,

വാര്‍ത്തയും ഫോട്ടോയും : ജോസഫ് ഇടിക്കുള

Content Highlights: kanj onam celebration


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented