-
ന്യൂജേഴ്സി: നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിലൊന്നായ കേരള അസോസിയേഷന് ഓഫ് ന്യൂ ജേഴ്സി (കാന്‍ജ്) യുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.
2021 ഡിസംബര്‍ നാലിന് ന്യൂ ജേഴ്സി അരോമ ബാങ്ക്വറ്റ് ഹാളില്‍ ട്രസ്റ്റീ ബോര്‍ഡ് ചെയര്‍ ജയ് കുളമ്പിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആനുവല്‍ ജനറല്‍ ബോഡിയില്‍ ഇലക്ഷന് കമ്മീഷന് ജെയിംസ് ജോര്‍ജ് ആണ് പുതിയ കമ്മിറ്റി അംഗങ്ങളെ പ്രഖ്യാപിച്ചത്,
ജോസഫ് ഇടിക്കുള (പ്രസിഡന്റ്), വിജേഷ് കാരാട്ട് (വൈസ് പ്രസിഡന്റ്), സോഫിയ മാത്യു (സെക്രട്ടറി), വിജയ് കെ പുത്തന്‍വീട്ടില്‍ (ജോയിന്റ് സെക്രട്ടറി), ബിജു എട്ടുങ്കല്‍ (ട്രഷറര്‍), നിര്‍മല്‍ മുകുന്ദന് (ജോയിന്റ് ട്രഷറര്‍), പ്രീത വീട്ടില്‍ (കള്‍ച്ചറല്‍ അഫയേഴ്സ്), സലിം മുഹമ്മദ് (മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍), റോബര്‍ട്ട് ആന്റണി (ചാരിറ്റി അഫയേഴ്സ്), ഷിജോ തോമസ് (പബ്ലിക് ആന്‍ഡ് സോഷ്യല്‍ അഫയേഴ്സ്), ബെവന് റോയ് (യൂത്ത് അഫയേഴ്സ്) എന്നിവരാണ് പുതിയ ഭാരവാഹികള്‍. കൂടാതെ അനില്‍ പുത്തന്‍ചിറ, രാജു പള്ളത്ത്, ദീപ്തി നായര്‍, നീന ഫിലിപ്പ്, സണ്ണി കുരിശുംമൂട്ടില്‍ എന്നിവര്‍ ട്രസ്റ്റി ബോര്‍ഡിലേക്കും നോമിനേറ്റ് ചെയ്യപ്പെട്ടു.
ദിലീപ് വര്‍ഗീസ്, ജിബി തോമസ്, റോയ് മാത്യു, സണ്ണി വാളിപ്ലാക്കല്‍, സജി പോള്‍, സ്വപ്ന രാജേഷ്, ജയന് ജോസഫ്, ഷോണ്‍ ഡേവിസ്, സഞ്ജീവ് കുമാര്‍, അലക്സ് ജോണ്‍, പീറ്റര്‍ ജോര്‍ജ്, ബൈജു വര്‍ഗീസ്, തുടങ്ങി വിവിധ നേതാക്കള്‍ പുതിയ കമ്മിറ്റിക്ക് ആശംസകള്‍ അറിയിച്ചു.
കാഞ്ചിന്റെ വളര്‍ച്ചയ്ക്ക് ആവശ്യമായ എല്ലാവിധ പ്രവര്‍ത്തനങ്ങള്‍ക്കും എല്ലാവരുടെയും പിന്തുണ ഉണ്ടാവണമെന്ന് നിയുക്ത പ്രസിഡന്റ് ജോസഫ് ഇടിക്കുള അഭ്യര്‍ഥിച്ചു.
വാര്‍ത്തയും ഫോട്ടോയും : ജോസഫ് ഇടിക്കുള
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..