.
ന്യൂജേഴ്സി: അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളില്‍ ഒന്നായ കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി മെയ് 14 ന് മാതൃദിനം വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു.
കേരള അസോസിയേഷന്‍ ഓഫ് ന്യൂ ജേഴ്സിയും അമ്മമാര്‍ക്കായി പ്രത്യേക കലാവിരുന്നും, സംഗീത മേളയും, ഫാഷന്‍ പ്രദര്‍ശനവുമൊക്കെയായി മെയ് പതിനാലിന് ഒത്തുകൂടുന്നു. ന്യൂ ജേഴ്സി റോസെല്‍ പാര്‍ക്കിലുള്ള കാസ ഡെല്‍ റെ എന്ന പ്രശസ്തമായ ബാങ്ക്വറ്റ് ഹാളില്‍ വച്ചാണ് ആഘോഷങ്ങള്‍ നടത്തപ്പെടുന്നത്.
വിവിധ സംഘങ്ങള്‍ ഒരുക്കുന്ന നൃത്ത നൃത്യങ്ങള്‍, പ്രമുഖ ഗായകര്‍ പങ്കെടുക്കുന്ന ഗാനമേള തുടങ്ങി വിവിധ കലാപരിപാടികള്‍ മാതൃദിനാഘോഷത്തിന്റെ ഭാഗമായി ഉണ്ടാകും, ഏവരെയും കാന്‍ജ് മദേഴ്സ് ഡേ ആഘോഷങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ജോസഫ് ഇടിക്കുള, സെക്രട്ടറി സോഫിയ മാത്യു, ട്രഷറര്‍ ബിജു ഈട്ടുങ്ങല്‍, വൈസ് പ്രസിഡന്റ് വിജേഷ് കാരാട്ട്, ജോയിന്റ് സെക്രട്ടറി വിജയ് കെ പുത്തന്‍വീട്ടില്‍, ജോയിന്റ് ട്രഷറര്‍ നിര്‍മല്‍ മുകുന്ദന്‍, സലിം മുഹമ്മദ് (മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍), റോബര്‍ട്ട് ആന്റണി (ചാരിറ്റി അഫയേഴ്‌സ്), ഷിജോ തോമസ് (പബ്ലിക് ആന്‍ഡ് സോഷ്യല്‍ അഫയേഴ്‌സ്), ബെവന്‍ റോയ് (യൂത്ത് അഫയേഴ്‌സ്), എക്‌സ് ഒഫീഷ്യല്‍ ജോണ്‍ ജോര്‍ജ് തുടങ്ങിയവര്‍ അറിയിച്ചു.
വിശദമായ വിവരങ്ങള്‍ക്കും ഏര്‍ലി ബേര്‍ഡ് സ്‌പെഷ്യല്‍ എന്‍ട്രി ടിക്കറ്റുകള്‍ക്കും ദയവായി കേരള അസോസിയേഷന്‍ ഓഫ് ന്യൂ ജേഴ്സിയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് KANJ.ORGസന്ദര്‍ശിക്കണമെന്ന് ട്രഷറര്‍ ബിജു ഈട്ടുങ്ങല്‍, ജോയിന്റ് ട്രഷറര്‍ നിര്‍മല്‍ മുകുന്ദന്‍ എന്നിവര്‍ അറിയിച്ചു.
വാര്‍ത്തയും ഫോട്ടോയും : സലിം
Content Highlights: KANJ, mothersday celebration
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..