'ലോക്ക്ഡ് ഇന്‍' ഫിലിം അവാര്‍ഡ് നിശയും കലാ സന്ധ്യയും സെപ്റ്റംബര്‍ 18 ന്


.

ന്യൂയോര്‍ക്ക്: വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂയോര്‍ക്ക് പ്രൊവിന്‍സിന്റെയും, അമേരിക്കന്‍ മള്‍ട്ടി എത്‌നിക് കൊയാലിഷന്റെയും ന്യൂയോര്‍ക്കിലെ ഏതാനും സാംസ്‌കാരിക സംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ ഫിലിം അവാര്‍ഡ് നിശയും കലാ സന്ധ്യയും ഓണാഘോഷവും 18 ന് ഞായറാഴ്ച വൈകീട്ട് 5 മണി മുതല്‍ ഫ്‌ളോറല്‍ പാര്‍ക്കിലുള്ള ടൈസണ്‍ സെന്ററില്‍ വച്ച് നടത്തപ്പെടുന്നു (26 North Tyosn Ave, Floral Park, NY 11001). ന്യൂയോര്‍ക്കില്‍ പൂര്‍ണമായി ചിത്രീകരിച്ച് തീയേറ്ററുകളിലൂടെ പ്രദര്‍ശനം നടത്തി വരുന്നതും ഇതിനോടകം ധാരാളം സിനിമാ പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റിയതുമായ 'ലോക്ക്ഡ് ഇന്‍' എന്ന മലയാളം സിനിമയുടെ അഭിനേതാക്കളെയും അണിയറ പ്രവര്‍ത്തകരെയും ആദരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും കൂടിയാണ് ഈ അവാര്‍ഡ് നിശയും കലാ സന്ധ്യയും സംഘടിപ്പിക്കുന്നത്. ന്യൂയോര്‍ക്കില്‍ തന്നെയുള്ള നിരവധി അനുഗ്രഹീത കലാകാരന്മാരുടെ കലാ പ്രകടനവും അതോടൊപ്പം നടത്തപ്പെടുന്നതാണ്.

ഡബ്ല്യുഎംസി അമേരിക്കന്‍ റീജിയണ്‍ വൈസ് ചെയര്‍മാന്‍ കോശി ഒ തോമസ്, നാഷണല്‍ സെക്രട്ടറി ബിജു ചാക്കോ, ന്യൂയോര്‍ക്ക് പ്രൊവിന്‍സ് ചെയര്‍മാന്‍ വര്‍ഗ്ഗീസ് എബ്രഹാം (രാജു), പ്രസിഡന്റ് ഈപ്പന്‍ ജോര്‍ജ്, സെക്രട്ടറി ജെയിന്‍ ജോര്‍ജ്, പി.ആര്‍.ഒ. മാത്യുക്കുട്ടി ഈശോ തുടങ്ങിയവരാണ് അവാര്‍ഡ് നിശക്കും കലാ സന്ധ്യയ്ക്കും നേതൃത്വം നല്‍കുന്നത്.

കേരളത്തിന്റെ തനതായ ഉത്സവമായ ഓണാഘോഷവും അതോടനുബന്ധിച്ച് നടത്തുന്നുണ്ട്. അമേരിക്കന്‍ മള്‍ട്ടി എത്‌നിക് കൊയാലിഷന്റെ ഭാഗമായി വിവിധ രാജ്യങ്ങളിലെ കലാപരിപാടികളും കലാനിശയില്‍ അരങ്ങേറുന്നതാണ്. പ്രാദേശികമായുള്ള കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിന് കൂടിയുള്ള വേദിയാണിതെന്ന് സംഘാടക ടീം ലീഡര്‍ കോശി ഒ. തോമസ് പ്രസ്താവിച്ചു. വിവിധ രാജ്യങ്ങളിലെ കലാമൂല്യമുള്ള പരിപാടികള്‍ ഒരു വേദിയില്‍ കണ്ടാസ്വദിക്കുവാന്‍ ഉള്ള ഒരു അവസരമാണിത്. വിവിധ സ്‌പോണ്‍സര്‍മാരുടെ സഹായത്തോടെ നടത്തുന്ന പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്. കലാസന്ധ്യ ആസ്വദിക്കുവാനായി ഏവരെയും ഫ്‌ളോറല്‍ പാര്‍ക്കിലെ ടൈസണ്‍ സെന്ററിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

വാര്‍ത്തയും ഫോട്ടോയും : മാത്യുക്കുട്ടി ഈശോ

Content Highlights: kalasandhya


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022


Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022

Most Commented