ഡബ്ല്യൂ.എം.സി കലാസന്ധ്യക്ക് വിജയകരമായ പരിസമാപ്തി


.

ഷിക്കാഗോ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഷിക്കാഗോ പ്രൊവിന്‍സിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച നടത്തിയ കലാസന്ധ്യ-2022 ഹൃദ്യവും മനോഹരവുമായ വിവിധ സംഗീത-കലാപരിപാടികളോടെ സമാപിച്ചു. ഷിക്കാഗോയിലെ ചെണ്ടമേള ടീമുകളുടെ ചാമ്പ്യന്മാരായ ഷിക്കാഗോ ചെണ്ട ക്ലബ്ബിന്റെ മേളത്തോടുകൂടി ആരംഭിച്ച വര്‍ണ്ണാഭമായ കലാപരിപാടികളുടെ മുഖ്യ എം.സി സിമി ജെസ്റ്റോ ജോസഫിനെ വൈസ് ചെയര്‍പേഴ്സണ്‍ ബീന ജോര്‍ജ്ജ് സ്വാഗതം ചെയ്തു.

അലോന ജോര്‍ജ്ജിന്റെ പ്രാര്‍ഥനാഗാനാലാപനത്തിന് ശേഷം പ്രത്യേക ക്ഷണിതാക്കളായി ചടങ്ങിനെത്തിയ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ നേതാക്കളെ അമേരിക്ക റീജിയന്‍ വൈസ് പ്രസിഡന്റ് മാത്യൂസ് എബ്രഹാം പരിചയപ്പെടുത്തി. തുടര്‍ന്ന് പ്രൊവിന്‍സ് പ്രസിഡന്റ് ബഞ്ചമിന്‍ തോമസ് നടത്തിയ സ്വാഗതപ്രസംഗത്തില്‍ കലാസന്ധ്യയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദീകരിച്ചു.

ഡബ്യു എം സി ഗ്ലോബല്‍ വൈസ് പ്രസിഡന്റ് പി സി മാത്യു നിലവിളക്ക് കൊളുത്തി കലാസന്ധ്യ ഉദ്ഘാടനം ചെയ്തു. ഡബ്യു എം സി ഷിക്കാഗോ പ്രോവിന്‍സിന്റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ അന്തര്‍ദേശീയ ശ്രദ്ധ ആകര്‍ഷിച്ചിരിക്കെ ഇത്തരം പരിശ്രമങ്ങള്‍ ആഗോളതലത്തില്‍ മാനുഷിക പ്ര്ശനങ്ങളോടുള്ള സംഘടനയുടെ സാമൂഹികപ്രതിബദ്ധതയാണ് കാണിക്കുന്നതെന്ന് മാത്യു അഭിപ്രായപ്പട്ടു.

അമേരിക്ക റീജിയന്‍ പ്രസിഡന്റ് ജോണ്‍സന്‍ തലച്ചെല്ലൂര്‍, ജനറല്‍ സെക്രട്ടറി എല്‍ദോ പീറ്റര്‍, വൈസ് പ്രസിഡന്റ് മാത്യൂസ് എബ്രഹാം, ട്രഷറര്‍ അനീഷ് ജെയിംസ് എന്നിവരും സന്നിഹിതരായിരുന്നു. കലാസന്ധ്യ ലക്ഷ്യം വെക്കുന്ന ഉദ്യമങ്ങള്‍ സംഘടനയുടെ എല്ലാ പ്രൊവിന്‍സുകള്‍ക്കും മാതൃകയാണെന്ന് തുടര്‍ന്ന് സംസാരിച്ച അമേരിക്കന്‍ റീജിയന്‍ നേതാക്കള്‍ പറഞ്ഞു.

ഡോ.പോള്‍ പൂവത്തിങ്കല്‍ നയിച്ച സ്ട്രിങ്സ് ഓര്‍ക്കസ്ട്രയുടെ ഗാനമേളയും കലാഭവന്‍ ജയന്‍ നയിച്ച കൊമേഡി ഷോയും സദസ്യരുടെ വലിയ പ്രോത്സാഹനങ്ങള്‍ ഏറ്റുവാങ്ങി. ചെയര്‍മാന്‍ മാത്തുക്കുട്ടി ആലുംപറമ്പില്‍ കലാകാരന്മാരെ സദസ്സിന് പരിചയപ്പെടുത്തി.

പരിപാടിയുടെ മുഖ്യസ്പോണ്‍സര്‍മാരായ പ്രമുഖ റിയല്‍റ്റര്‍ മോഹന്‍ സെബാസ്റ്റ്യന്‍, ഈപ്പന്‍ ക്ലിനിക്, ഡോ.ജോ എം ജോര്‍ജ്ജ്, ജോ കൈതക്കാത്തോട്ടിയില്‍ എന്നിവരെയും മറ്റു സ്പോണ്‍സര്‍മാരെയും പരിപാടിയുടെ ജനറല്‍ കണ്‍വീനര്‍ ഫിലിപ്പ് പുത്തന്‍പുരയില്‍, ട്രഷറര്‍ കോശി ജോര്‍ജ്ജ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായ സാബി കോലേത് എന്നിവര്‍ പരിചയപ്പെടുത്തി. നേതാക്കള്‍ സ്പോണ്‍സര്‍മാര്‍ക്ക് ഫലകങ്ങള്‍ നല്‍കി ആദരിച്ചു.

കലാസന്ധ്യയിലെ സവിശേഷ ഇനമായി കലാഭവന്‍ ജയന്‍ നയിച്ച കോമഡിഷോ, ചാക്യാര്‍കൂത്ത്, നാടന്‍ പാട്ടുകള്‍ എന്നിവ ഏവരുടെയും അഭിനന്ദനം ഏറ്റുവാങ്ങി. ചാരിറ്റി ഫോറം ചെയര്‍മാന്‍ തോമസ് വര്‍ഗീസ് അദ്ദേഹത്തെ സദസ്സിന് പരിചയപ്പെടുത്തി.

സംഗീതസായാഹ്നത്തില്‍ ഗാനങ്ങള്‍ ആലപിച്ച പ്രശസ്ത ഗായകര്‍ക്കും ശ്രദ്ധേയമായ പരിപാടികള്‍ കാഴ്ചവെച്ച മറ്റെല്ലാ കലാകാരന്മാര്‍ക്കും കലാസന്ധ്യയുടെ വിജയത്തിനായി അക്ഷീണം പ്രയത്‌നിച്ച ഷിക്കാഗോ പ്രൊവിന്‍സിലെ എല്ലാ ഭാരവാഹികള്‍ക്കും നന്ദി പറഞ്ഞുകൊണ്ട് പ്രൊവിന്‍സ് സെക്രട്ടറി തോമസ് ഡിക്രൂസ് സമാപന പ്രസംഗം നടത്തി.

പരിപാടിയുടെ വിജയത്തിന് സഹകരിച്ച എല്ലാ ദൃശ്യ-ശ്രാവ്യ മാധ്യമ പ്രവര്‍ത്തകര്‍ക്കും, ലൈവ്സ്ട്രീം ചെയ്ത സ്റ്റെല്ലാര്‍ കമ്മ്യൂണിക്കേഷന്‍സിനും നന്ദി പറഞ്ഞു. സമ്മേളനാനന്തരം മോനു വര്‍ഗീസിന്റെ നേതൃത്വത്തില്‍ ഫോട്ടോ സെഷനും സംഘടിപ്പിച്ചു. കലാസന്ധ്യയില്‍ ഷിക്കാഗോയില്‍ നിന്നുള്ള പൗരപ്രമുഖരും നിരവധി സാമൂഹിക മതനേതാക്കളും പങ്കെടുത്തു.

Content Highlights: kalasandhya

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
dr mk muneer

1 min

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ എടുക്കുന്നതെന്തിന്- M.K. മുനീർ

Aug 18, 2022


11:39

ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹം; കേരളത്തിന് പുറത്തെ ഓപ്പറേഷന്‍ | ദേവസ്യ സ്പീക്കിങ്

Aug 4, 2022


06:18

നിവേദ്യം കള്ള്, നേര്‍ച്ചയായി കിട്ടിയത് 101 കുപ്പി ഓള്‍ഡ് മങ്ക് റം; കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം

Mar 26, 2022

Most Commented