തൃശൂര്‍ ഗവ.എന്‍ജിനിയറിങ് കോളേജ് പൂര്‍വവിദ്യാര്‍ഥി ആഗോള കലാമേള ആഘോഷിച്ചു


-

തൃശൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ പൂര്‍വവിദ്യാര്‍ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന ആഗോള കലാമേളയുടെ രണ്ടാം പതിപ്പ് 'ടെക് ടാല്‍ജിയ 2' പുതുവര്‍ഷത്തില്‍ ഓണ്‍ലൈനിലൂടെ ആഘോഷിച്ചു. ഫേസ്ബുക് ലൈവില്‍ നാല് മണിക്കൂര്‍ നീണ്ടുനിന്ന പരിപാടിയില്‍ ലോകത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള പൂര്‍വവിദ്യാര്‍ഥികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ.രഞ്ജിനി ഭട്ടതിരിപ്പാട് ഉദ്ഘാടനം നിര്‍വഹിച്ചു. പൂര്‍വവിദ്യാര്‍ത്ഥി സംഘടന സെക്രട്ടറി പ്രൊഫ. ടി കൃഷ്ണകുമാര്‍ സ്വാഗതവും സിംഗപ്പൂരില്‍നിന്നുള്ള സന്തോഷ് രാഘവന്‍ നന്ദിയും പറഞ്ഞു. ലണ്ടനില്‍ നിന്നും റെയ്മോള്‍ നിധീരിയാണ് പരിപാടികള്‍ സമന്വയിപ്പിച്ചത്. പൂര്‍വവിദ്യാര്‍ഥി കൂടിയായ ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ.കെ രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി ഒരു കീര്‍ത്തനം ആലപിക്കുകയും ചെയ്തു. ഈ വര്‍ഷത്തെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ രാജ്യത്ത് ആറാം റാങ്ക് കരസ്ഥമാക്കിയ കെ.മീര, പ്രശസ്ത ചലച്ചിത്ര നടന്‍ ടി.ജി രവി, മുന്‍ അധ്യാപകന്‍ ഡോ.ആര്‍.പി ആര്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023

Most Commented