പുതിയ കോഴ്‌സുകളുമായി കൈരളി നികേതന്‍ സ്‌കൂള്‍ സെപ്റ്റംബര്‍ 17 ന് ആരംഭിക്കും


.

വിയന്ന: പുതിയ അധ്യയന വര്‍ഷത്തില്‍ കൈരളി നികേതന്‍ മലയാളം സ്‌കൂള്‍ പുതിയ സ്ഥലത്ത് പ്രവര്‍ത്തനം ആരംഭിക്കുന്നു. ഓസ്ട്രിയയിലെ സീറോ മലബാര്‍ കത്തോലിക്കാ സമൂഹത്തിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ പുതിയ കോഴ്‌സുകളുമായി സെപ്റ്റംബര്‍ 17 ന് തുറക്കും. അന്നേ ദിവസം ഉച്ച കഴിഞ്ഞ് 2 മണിമുതല്‍ കുട്ടികള്‍ക്ക് പേരുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും. സെപ്റ്റംബര്‍ 24 വരെ പ്രവേശനാനുമതിയ്ക്ക് അപേക്ഷകള്‍ നല്‍കാന്‍ അവസരം ഉണ്ടായിരിക്കും.

വിയന്നയിലെ ഒന്നാമത്തെ ജില്ലയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്‌കൂള്‍ ഇനി മുതല്‍ കൂടുതല്‍ സൗകര്യപ്രദമായ സ്ഥലത്ത് പ്രവര്‍ത്തിക്കും. 21-ാമത്തെ ജില്ലയിലുള്ള ഫ്രാങ്ക്ളിന്‍ സ്ട്രാസെ 26-ല്‍ (ബുണ്ടസ്ജിംനാസ്യം) എല്ലാ ശനിയാഴ്ച ദിവസങ്ങളിലും ഉച്ചകഴിഞ്ഞു 2 മണി മുതല്‍ വൈകിട്ട് 5 വരെ സ്‌കൂള്‍ പ്രവര്‍ത്തിക്കും. മലയാളം, മലയാളം സംഭാഷണം, ചെസ്സ്, ചിത്രരചന, ക്ലാസിക്കല്‍ മോഡേണ്‍ ഡാന്‍സ് എന്നിവയ്ക്ക് പുറമെ ഈ വര്‍ഷം 10 മുതല്‍ 15 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ബാസ്‌കറ്റ്ബാള്‍ കോച്ചിംഗും ഉണ്ടായിരിക്കും.

സ്‌കൂളില്‍ ചേര്‍ത്ത് കുട്ടികളെ മലയാളം പഠിപ്പിക്കാനും അവരുടെ കലാകായികപരമായ കഴിവുകളെ വികസിപ്പിക്കാനും താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 24 മുമ്പായി പൂരിപ്പിച്ച അപേക്ഷ ഫോറം സ്‌കൂള്‍ ഭാരവാഹികളെ ഏല്‍പ്പിക്കുകയോ, നേരിട്ട് സ്‌കൂളില്‍ വന്നു കുട്ടികളെ ചേര്‍ക്കുകയോ ചെയ്യണമെന്നു സ്‌കൂള്‍ കോഓര്‍ഡിനേറ്റര്‍ എബി കുര്യന്‍ അറിയിച്ചു.

എസ്എംസിസി വിയന്നയുടെ വെബ്സൈറ്റില്‍ നിന്നും അപേക്ഷ ഫോറവും, സ്‌കൂള്‍ കലണ്ടറും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: Ph: 06605204181, Email: ebbykurian@gmx.at

വാര്‍ത്തയും ഫോട്ടോയും : ജോബി ആന്റണി

Content Highlights: kairali nikethan school, new courses


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


ശശി തരൂർ,മല്ലികാർജുൻ ഖാർഗേ

2 min

ട്വിസ്റ്റ്; ഖാര്‍ഗെ -തരൂര്‍ പോരാട്ടത്തിന് കളമൊരുങ്ങി, ആന്റണിയുടെ ഒപ്പ് ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥിക്ക്

Sep 30, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022

Most Commented