
-
വാഷിങ്ടണ്‍ ഡിസി: ഫെഡറല്‍ റിസര്‍വ് ബോര്‍ഡിലേക്ക് ട്രംപ് നോമിനേറ്റ് ചെയ്ത ജൂഡി ഷെല്ട്ടന് യു.എസ്. സെനറ്റിനെ അംഗീകാരം ലഭിച്ചില്ല. നവംബര്‍ 17 നായിരുന്നു വോട്ടെടുപ്പ്.
സെനറ്റിലെ വോട്ടെടുപ്പില്‍ ജൂഡിക്കനുകൂലമായി 47 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എതിര്‍ത്ത് 50 പേരാണ് വോട്ട് ചെയ്തത്. റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരായ മിറ്റ് റോംനി, സൂസന് കോളിന്‍സ് എന്നിവര്‍ ഡെമോക്രാറ്റിക് സെനറ്റര്‍മാരോടൊപ്പം വോട്ടു ചെയ്തതാണ് യുഎസ് സെനറ്റില്‍ നോമിനേഷന് പരാജയപ്പെടാന്‍ കാരണം. നിലവില്‍ റിപ്പബ്ലിക്കന്‍ 53, ഡെമോക്രാറ്റിന് 47 സെനറ്റര്‍മാരുമാണുള്ളത്. റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരായ ജൂഡിയെ പിന്തുണക്കുന്ന റിക്സ്കോട്ട്, ചാള്‍സ് ഗ്രാഡ്ലി എന്നിവര്‍ ക്വാറന്റീന് കഴിയുന്നതിനാല്‍ ഇരുവര്‍ക്കും സെനറ്റിലെത്തി വോട്ടു രേഖപ്പെടുത്താനായില്ല.
വൈസ്പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കാലിഫോര്‍ണിയായില്‍ നിന്നുള്ള സെനറ്റര്‍ കമലാ ഹാരിസ് സെനറ്റിലെത്തി ആദ്യമായി വോട്ട് രേഖപ്പെടുത്തി.
അമേരിക്കയിലെ ശക്തമായ സെന്‍ട്രല്‍ ബാങ്കിന്റെ മിഷനെ ജൂഡി ഷെല്ട്ടന് ചോദ്യം ചെയ്തത് വിവാദമായിരുന്നു. ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡിനനുകൂലമായിരുന്നതും ഇവര്‍ക്കു വിനയായി. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഫലം പുറത്തുവന്നശേഷം ട്രംപിനേറ്റ കനത്ത പ്രഹരമാണിത്. സെനറ്റര്‍മാരുടെ ക്വാറന്റീന് പൂര്‍ത്തിയായതിനുശേഷം ഒരിക്കല്‍ കൂടി സെനറ്റില്‍ നോമിനേഷന് അംഗീകരിക്കുന്നതിനുള്ള വോട്ടെടുപ്പ് നടന്നാല്‍ പോലും വിജയിക്കാനാകുമോ എന്ന് സംശയമാണ്.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..