ഹ്യൂസ്റ്റണിലും മങ്കിപോക്‌സ് വ്യാപിക്കുന്നു, പബ്ലിക്ക് ഹെല്‍ത്ത് എമര്‍ജന്‍സി പ്രഖ്യാപിച്ചു


.

ഹ്യൂസ്റ്റണ്‍: ഹ്യൂസ്റ്റണിന്റെ വിവിധഭാഗങ്ങളില്‍ മങ്കിപോക്‌സിന്റെ വ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഹൂസ്റ്റണ്‍ ഏരിയയില്‍ പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സി പ്രഖ്യാപിക്കുന്നതായി ജൂലായ് 25 ന് ഹാരിസ് കൗണ്ടി ജഡ്ജി ലിനഹിഡല്‍ഗ, മേയര്‍ സില്‍വസ്റ്റര്‍ ടര്‍ണര്‍ എന്നിവര്‍ സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഹൂസ്റ്റണ്‍ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റും ഹാരിസ് കൗണ്ടി പബ്ലിക് ഹെല്‍ത്ത് അധികൃതരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചിരുന്നു.

ജനങ്ങളെ ബോധവത്കരിക്കുന്നതിന് ആവശ്യമായ പരിശോധനകള്‍ നടത്തുന്നതിനും നടപടികള്‍ സ്വീകരിച്ചതായി ഇവര്‍ അറിയിച്ചു.

ഇതുവരെ 47 മങ്കിപോക്‌സ് കേസുകള്‍ സ്ഥിരീകരിച്ചതായി മേയര്‍ സില്‍വസ്റ്റര്‍ അറിയിച്ചു. ഇത് വളരെ ഗൗരവമായി എടുത്തതാണ് പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സി പ്രഖ്യാപിക്കുവാന്‍ നിര്‍ബന്ധിതമായതെന്നും മേയര്‍ പറഞ്ഞു. രോഗം ബാധിച്ചവരുടെ എണ്ണം ഇനിയും വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹൂസ്റ്റണില്‍ എത്തിച്ചേര്‍ന്ന വാക്‌സിന്‍ ഇതുവരെ 125 പേര്‍ക്ക് മാത്രമാണ് നല്‍കിയത്. കൂടുതല്‍ വാക്‌സിന്‍ വേണമെന്ന് വൈറ്റ് ഹൗസിനോടും സിഡിസിയോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും മേയര്‍ പറഞ്ഞു.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Content Highlights: Judge Hidalgo, Mayor Turner call growing number of monkeypox cases ‘public health emergency’

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


14:00

'ഞാൻ ചെല്ലുമ്പോഴേക്കും അ‌ച്ഛന്റെ ദേഹത്തെ ചൂടുപോലും പോയിരുന്നു' | Suresh Gopi | Gokul | Talkies

Jul 26, 2022

Most Commented