മാര്‍ ജോയി ആലപ്പാട്ടിന്റെ സ്ഥാനാരോഹണം ഒക്ടോബര്‍ ഒന്നിന്


.

ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാര്‍ രുപതയുടെ രണ്ടാമത്തെ മെത്രാനായ മാര്‍ ജോയി ആലപ്പാട്ടിന്റെ സ്ഥാനരോഹാണ ചടങ്ങിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ അക്ഷീണം പ്രയത്‌നിച്ചു വരുന്നു.

പരിശുദ്ധ തിരുകര്‍മ്മങ്ങള്‍ക്ക് സീറോ മലബാര്‍ സഭയുടെ തലവനും പിതാവുമായ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി നേതൃത്വം കൊടുക്കുമ്പോള്‍, രുപതയുടെ പ്രഥമ മെത്രാനും അന്നേ ദിവസം സ്ഥാനം ഒഴിയുന്നതുമായ മാര്‍ ജേക്കബ് അങ്ങാടിയത്തും, ജോയി ആലപ്പാട്ട് പിതാവിന്റെ ജന്മസ്ഥലമായ ഇരിഞ്ഞാലകുട രൂപതായുടെ മെത്രാനായ മാര്‍ പോളി കണ്ണുക്കാടന്‍ പിതാവും സഹകാര്‍മ്മികരായിരിക്കും.



കത്തീഡ്രല്‍ ദോവാലയത്തിന്റെ വികാരിയും വികാരി ജനറലുമായ ഫാ.തോമസ് കടുകപ്പിള്ളി എല്ലാവരെയും സ്വാഗതം ചെയ്യുന്നതായിരിക്കും. തുടര്‍ന്ന് അപ്പസോതിലിക് നുന്‍സിയോ ആര്‍ച്ച് ബിഷപ്പ് ക്രിസ്റ്റോഫി പിയാറെ പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പ്പാപ്പായുടെ നിയമന ഉത്തരവ് വായിക്കും. തദവസരത്തില്‍ നിയമന ഉത്തരവ് രുപതയുടെ ചാന്‍സലര്‍ ഡോ.ജോര്‍ജ് ദാനവേലിയച്ചന്‍ മലയാളത്തിലേക്ക് തര്‍ജ്മ ചെയ്യും. കല്‍ദായ മെത്രാന്‍ ഫ്രാന്‍സിസ് കലാബട്ട് സുവിശേഷ പ്രഘോഷണം നടത്തും.

11.30 ന് സമാപിക്കുന്ന തിരുകര്‍മ്മങ്ങള്‍ക്കു ശേഷം മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനാരോഹണം ചെയ്യപ്പെട്ട ജോയി ആലാപ്പാട്ട് പിതാവിന് ആശംസകള്‍ അര്‍പ്പിക്കും. അതിനുശേഷം മാര്‍ ജേക്കബ് അങ്ങാടിയത്ത് ദൈവം തന്ന പരിപാലനത്തിനും, സഹകരിച്ചു കൂടെ പ്രവര്‍ത്തിച്ച സഹപ്രവര്‍ത്തകര്‍ക്കും, ദൈവജനത്തിനും നന്ദി പ്രകാശിപ്പിക്കും. തിരുകര്‍മങ്ങള്‍ക്കായി എത്തിച്ചേര്‍ന്ന എല്ലാവര്‍ക്കും മാര്‍ ജോയി ആലപ്പാട്ട് നന്ദി പ്രകാശിപ്പിക്കുന്നതോടെ പ്രധാന തിരുകര്‍മ്മങ്ങള്‍ക്ക് സമാപനം കുറിക്കും.

രൂപതയിലെ വൈദികര്‍ ജോയി പിതാവിന് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് ഒരു ഗാനം ആലപിക്കുന്നതായിരിക്കും. ഈ അവസരത്തില്‍ ചെറുപുഷ്പ മിഷന്‍ ലീഗ് അംഗങ്ങള്‍ ജോയി പിതാവിന് ആത്മീയ പൂച്ചെണ്ട് നല്‍കി ആദരിക്കുന്നതാണ്. അത്താടിയത്ത് പിതാവിന്റേയും, ജോയി പിതാവിന്റെയും മുപടി പ്രസംഗത്തിനു ശേഷം എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിക്കുന്നത് സ്ഥാനാരോഹണ കമ്മിറ്റിയുടെ ജനറല്‍ കോഓര്‍ഡിനേറ്ററായ ജോസ് ചാമക്കാലയാണ്. കത്തീഡ്രല്‍ ഗായക സംഘം ആലപിക്കുന്ന സീറോ മലബാര്‍ ആന്‍തത്തോടെ പരിപാടികള്‍ക്ക് സമാപനം കുറിക്കും.

വാര്‍ത്തയും ഫോട്ടോയും: ജോര്‍ജ് അമ്പാട്ട്

Content Highlights: JOY ALAPPAT


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented