മാര്‍ ജോയ് ആലപ്പാട്ടിന്റെ സ്ഥാനാരോഹണം ഒക്ടോബര്‍ ഒന്നിന്


.

ഷിക്കാഗോ: ഒക്ടോബര്‍ ഒന്നിന് ഷിക്കാഗോ രൂപതയുടെ മെത്രാനായി മാര്‍ ജോയ് ആലപ്പാട്ട് അഭിഷിക്തനാകും. ഇന്ത്യക്ക് പുറത്തുള്ള ആദ്യ സീറോ മലബാര്‍ രൂപതയായ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ രണ്ടാമത്തെ മെത്രാനായാണ് മാര്‍ ജോയ് ആലപ്പാട്ടിന്റെ നിയമനം. ഷിക്കാഗോയിലെ ബെല്‍വുഡിലുള്ള മാര്‍തോമ്മാശ്ലീഹാ കത്തീഡ്രലില്‍ വെച്ചായിരിക്കും സ്ഥാനാരോഹണ ചടങ്ങുകള്‍ നടത്തപ്പെടുക. ചടങ്ങുകളുടെ വിജയകരമായ നടത്തിപ്പിനായി വിവിധ കമ്മിറ്റികള്‍ക്ക് രൂപം കൊടുത്തു കഴിഞ്ഞു.

സീറോ മലബാര്‍ സഭയുടെ തലവന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മെത്രാന്‍മാരും വൈദികരും അല്‍മായരും രാഷ്ട്രീയ നേതാക്കളും ചടങ്ങില്‍ പങ്കെടുക്കും. ഇക്കാലമത്രയും ഷിക്കാഗോ രൂപതയെ നയിച്ച മാര്‍ ജേക്കബ് അങ്ങാടിയത്തിനെ തദവസരത്തില്‍ പ്രത്യേകം ആദരിക്കുന്നതുമായിരിക്കും.കാനോന്‍ നിയമമനുസരിച്ച് മാര്‍ ജേക്കബ്ബ് അങ്ങാടിയത്ത് തന്റെ 75-ാമത്തെ വയസില്‍ മാര്‍പ്പാപ്പയ്ക്ക് രാജി സമര്‍പ്പിക്കുകയും മാര്‍പ്പാപ്പ ബിഷപ്പിന്റെ രാജി സ്വീകരിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ്
മാര്‍ ജോയ് ആലപ്പാട്ട് ഷിക്കാഗോ രുപതയുടെ അടുത്ത മെത്രാനായി നിയുക്തനായത്. ജൂലായ് മൂന്നിന് നിയമന ഉത്തരവ് ഷിക്കാഗോ രൂപതയിലും സീറോ മലബാര്‍ ആസ്ഥാനമായ കാക്കനാട്ടെ സെന്റ് തോമസ് മൗണ്ടിലും വത്തിക്കാനിലും വായിക്കുകയുണ്ടായി.

2001 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയാണ് ഷിക്കാഗോ രുപതയ്ക്ക് അംഗീകാരം നല്‍കിയത്.
ടെക്‌സാസിലെ ഡാലസില്‍ ആരംഭിച്ച സെന്റ് തോമസ് സീറോ മലബാര്‍ ഇടവകയാണ് ഇന്ത്യക്ക് പുറത്തുള്ള ആദ്യത്തെ സീറോ മലബാര്‍ ഇടവക. രൂപതയുടെ ആദ്യത്തെ ബിഷപ്പായ മാര്‍ ജേക്കബ് അങ്ങാടിയത്താണ് ഇടവകയുടെ രൂപീകരണം സാധ്യമാക്കിയത്.

2014 മുതല്‍ മാര്‍ ജോയ് ആലപ്പാട്ട് ഷിക്കാഗോ രൂപതയുടെ സഹായ മെത്രാനായി ശുശ്രൂഷ ചെയ്യുന്നു. പിതാവിന്റെ നര്‍മം കലര്‍ന്ന പ്രഭാഷണങ്ങളും, കഠിനാധ്വാനവും, ലളിത ജീവിതവും, പ്രാര്‍ത്ഥനാ ശൈലിയും എടുത്തു പറയേണ്ടതാണ്.

ഇരിങ്ങാലക്കുട രൂപതയിലെ പറപ്പൂക്കര ഇടവകയില്‍ 1956 സെപ്റ്റംബര്‍ 27-നാണ് മാര്‍ ആലപ്പാട്ടിന്റെ ജനനം. വൈദിക പഠനം ഇരിങ്ങാലക്കുട മൈനര്‍ സെമിനാരിയിലും, വടവാതുര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയില്‍ നിന്നുമായി പൂര്‍ത്തീകരിച്ചു. 1981 ഡിസംബര്‍ 31-ാം തിയതി മാര്‍ ജെയിംസ് പഴയാറ്റില്‍ നിന്നും വൈദികപട്ടം സ്വീകരിച്ചു. 1993 ല്‍ അമേരിക്കയില്‍ ശുശ്രൂഷ ആരംഭിക്കുന്നതിന് മുന്‍പായി, ഇരിങ്ങാലക്കുട രുപതയിലും, ചെന്നൈ മിഷനിലും സേവനമനുഷ്ഠിച്ചു.

സ്ഥാനാരോഹണ ചടങ്ങുകള്‍ക്കായി വിപുലമായ ക്രമീകരണങ്ങളാണ് ചെയ്തുവരുന്നത്. വികാരി ജനറാള്‍മാരായ ഫാ.തോമസ് കടുകപ്പിള്ളിയും ഫാ.തോമസ് മുളവനാലും ജനറല്‍ കണ്‍വീനര്‍മാരും, ജോസ് ചാമക്കാല ജനറല്‍ കോര്‍ഡിനേറ്ററും, ബ്രയന്‍ കുഞ്ചറിയായും ഡീന പൂത്തന്‍പുരക്കലും യൂത്ത് കോര്‍ഡിനേറ്റര്‍മാരുമാണ്. മാര്‍ ജോയ് ആലപ്പാട്ടിന്റെ സ്ഥാനാരോഹണ ചടങ്ങിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

Content Highlights: Joy Alappat


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented