
ചൊവ്വാഴ്ച വൈകീട്ട് ഭാര്യയാണ് വിവരം പുറത്തുവിട്ടത്. മരണത്തില്‍ അസ്വാഭാവികതയൊന്നുമില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. റോഡ് വാരിയര്‍ അനിമല്‍ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന ഇദ്ദേഹം റസ്‌ലിങ് ലെജന്റ് ആയിട്ടാണ് അറിയപ്പെടുന്നത്. നിരവധി തവണ ടാഗ് ടീം ചാമ്പ്യന്‍ഷിപ്പിന് അര്‍ഹനായിട്ടുണ്ട്.
മുഖത്ത് ചായം തേച്ച് ഷോള്‍ഡര്‍ പാഡുകള്‍ ധരിച്ച് റിംഗിലെത്തുന്ന അനിമല്‍ കാണികള്‍ക്ക് എന്നും ഹരമായിരുന്നു. ഫിലഡല്‍ഫിയയില്‍ 1960 സെപ്റ്റംബറിലാണ് ജനിച്ചത്. എഡി ഫാര്‍ക്കെയുടെ കീഴിലായിരുന്നു ഗുസ്തി അഭ്യാസം. ഭാര്യ കിം ലോറി നെയ്റ്റ്‌സ്, മക്കള്‍ ജോസഫ്, ജെയിംസ്, ജസിക്ക.
സഹപ്രവര്‍ത്തകന്റെ ആക്‌സമിക വിയോഗത്തില്‍ ഹള്‍ക്ക് ഹോഗന്‍ നടുക്കം പ്രകടിപ്പിച്ചു. ഏറ്റെടുത്ത ദൗത്യം പൂര്‍ത്തീകരിക്കാതെയാണ് ജോസഫ് മരണത്തിന് കീഴടങ്ങിയതെന്ന് അദ്ദേഹത്തിന്റെ അനുശോചന സന്ദേശത്തില്‍ പറയുന്നു.
കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ റസ്‌ലിംഗില്‍ തിളങ്ങിയ 33 താരങ്ങളാണ് മരിച്ചത്. പലര്‍ക്കും 60 വയസിനു താഴെയായിരുന്നു പ്രായം. ബ്രയന്‍ ലോലര്‍, നിക്കോളി വോള്‍കോഫ്, ബ്രിക്ഹൗസ് ബ്രൗണ്‍ എന്നിവരായിരുന്നു ഒടുവിലായി മരിച്ച റസ്‌ലിങ് അഭ്യാസികള്‍.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..