.
ഫോമാ ഗ്ലോബല്‍ കണ്വെന്ഷന് ന്യൂയോര്‍ക്ക് എംപയര്‍ റീജണല്‍ കോര്‍ഡിനേറ്റര്‍ ആയി ജോസ് മലയിലിനെ തിരഞ്ഞെടുത്തതായി അര്.വി.പി ഷോബി ഐസക്, നാഷണല്‍ കമ്മിറ്റി അംഗം സണ്ണി കല്ലൂപ്പാറ, എന്നിവര്‍ ആറിയിച്ചു. 2018-22 കാലഘട്ടത്തില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന് ഓഫ് വെസ്റ്റ്ചെസ്റ്റര്‍ പ്രസിഡന്റും, ഫോമാ 2020-22 നാഷണല്‍ കമ്മിറ്റി അംഗവും കൂടിയാണ് ജോസ് മലയില്‍.
ഫോമാ റീജിയണുകളില്‍ നിന്നുള്ള രജിസ്ട്രേഷനുകള്‍ കോര്‍ഡിനേറ്റ് ചെയ്യുക, കണ്വെന്ഷന് പരിപാടികളിലേക്ക് നിര്‍ദ്ദേശിക്കുക, കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ക്ക് റിസോര്‍ട്ടില്‍ എത്തുമ്പോള്‍ വേണ്ടുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ആര്.വി.പിയും, നാഷണല്‍ കമ്മിറ്റി അംഗങ്ങളുമായി ഒത്തുചേര്‍ന്നു നല്‍കുക എന്നിവയാണ് കണ്വെന്ഷന് റീജണല്‍ കോര്‍ഡിനേറ്റര്‍മാരുടെ പ്രധാന ചുമതലകള്‍.
മെക്സിക്കോയിലെ കാന്‍കൂനില്‍ നാല് ദിവസം അരങ്ങേറുന്ന ഈ കുടുബ സംഗമവേദിയില്‍, രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക- ചലച്ചിത്ര മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും. സാംസ്കാരിക പൈതൃകവും, മലയാളിത്തത്തിന്റെ തനിമയും വിളിച്ചോതുന്ന കലോത്സവം, നാടകമേള, വിവിധ നൃത്ത നൃത്യങ്ങള്‍, താരനിശ തുടങ്ങിയവ കണ്വെന്ഷന് മാറ്റ്കൂട്ടും. ന്യൂയോര്‍ക്ക് എംപയര്‍ റീജിയനില്‍ നിന്നുള്ള നിരവധി കുടുംബങ്ങള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നുണ്ടെന്ന് ആര്.വി.പി ഷോബി ഐസക്, നാഷണല്‍ കമ്മിറ്റി അംഗം സണ്ണി കല്ലൂപ്പാറ എന്നിവര്‍ ആറിയിച്ചു. ഷീജാ നിഷാദ് ആണ് ന്യൂയോര്‍ക്ക് എംപയര്‍ റീജിയന്റെ ചാര്‍ജ് വഹിക്കുന്ന കണ്വെന്ഷന് കോ-ചെയര്‍. ഫോമാ വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, അഡൈ്വസറി കൗണ്‍സില്‍ ചെയര്‍ ജോണ്‍ സി വര്‍ഗീസ്, എക്സ് ഓഫീസിയോ ഷിനു ജോസഫ് എന്നിവരും എംപയര്‍ റീജിയനില്‍ നിന്നും നാഷണല്‍ കമ്മിറ്റിയെ പ്രീതിനിധികരിക്കുന്നു.
കണ്വെന്ഷന് ഒരു വന്‍ വിജയമായി തീര്‍ക്കുവാന്‍ എല്ലാവരുടേയും സഹായ സഹകരണങ്ങള്‍ ആവശ്യമാണെന്ന് ഫോമാ എക്സിക്യൂട്ടീവ് ഭാരവാഹികളായ പ്രസിഡന്റ് അനിയന് ജോര്‍ജ്, ജനറല്‍ സെക്രട്ടറി ടി. ഉണ്ണികൃഷ്ണന്, ട്രഷറര്‍, തോമസ് ടി.ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍, കണ്വെന്ഷന് ചെയര്മാന് പോള്‍ ജോണ്‍ എന്നിവര്‍ അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..