.
ന്യൂയോര്‍ക്ക്: സഹാനുഭൂതി, നീതിന്യായം, സാഹോദര്യ സ്‌നേഹം, വിശ്വസ്തത എന്നിവക്ക് പ്രാധാന്യമേകി 1868 ഫെബ്രുവരി 16 ന് ന്യൂയോര്‍ക്ക് സിറ്റിയില്‍ രൂപം കൊണ്ട സംഘടനയാണ് 'എല്‍ക്‌സ് ലോഡ്ജ്''. ഇപ്പോള്‍ രണ്ടായിരത്തിലധികം ശാഖകളായി അമേരിക്ക മുഴുവന്‍ പടര്‍ന്നു പന്തലിച്ചു കിടക്കുന്ന ഈ സംഘടനയിലെ 2107 നമ്പര്‍ ശാഖയായ ന്യൂഹൈഡ് പാര്‍ക്ക് - നോര്‍ത്ത് ഷോര്‍ ശാഖയുടെ ഗ്രാന്‍ഡ് ട്രസ്റ്റി ബോര്‍ഡ് അംഗമായി ജോസ് ജേക്കബ് തെക്കേടം ചുമതലയേറ്റു. ന്യൂ ഹൈഡ് പാര്‍ക്ക് ലേക്വില്‍ റോഡിലുള്ള എല്‍ക്‌സ് ലോഡ്ജ് ആസ്ഥാന മന്ദിരത്തിന്റെ ഓഡിറ്റോറിയത്തില്‍ വച്ച് ഏപ്രില്‍ 3 ഞായറാഴ്ച വൈകീട്ട് 6 മണിക്ക് നൂറോളം ലോഡ്ജ് അംഗങ്ങളുടെ നിറ സാന്നിധ്യത്തിലാണ് പ്രൗഢ ഗംഭീരമായ സ്ഥാനാരോഹണ ചടങ്ങ് നടന്നത്.
ലോഡ്ജിന്റെ ഈ ശാഖയില്‍ പ്രസ്തുത സ്ഥാനത്തു എത്തുന്ന ആദ്യ മലയാളിയാണ് ജോസ് ജേക്കബ്. കഴിഞ്ഞ അഞ്ചു വര്‍ഷമായി എല്‍ക്‌സ് അംഗത്വമുള്ള ജോസ്, രണ്ടാമത്തെ വര്‍ഷം മുതല്‍ വിവിധ ഔദ്യോഗിക പദവി വഹിച്ചു വരുന്നു. ഒരു സംഘടനയുടെ പ്രസിഡന്റ് പദവിക്ക് തുല്യമായ 'ഗ്രാന്‍ഡ് എക്‌സോള്‍ട്ടഡ് റൂളര്‍' അഥവാ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്ന പദവി കഴിഞ്ഞ ഒരു വര്‍ഷം ഭംഗിയായി നിര്‍വഹിച്ചതിന് ശേഷമാണ് ഗ്രാന്‍ഡ് ട്രസ്റ്റി ബോര്‍ഡ് അംഗമായത്. ഇപ്പോഴുള്ള ട്രസ്റ്റി ബോര്‍ഡ് അംഗം എന്ന സ്ഥാനം അഞ്ചു വര്‍ഷത്തേക്കു കാലാവധിയുള്ളതാണ്. ലോഡ്ജിന്റെ എല്ലാ സാമ്പത്തിക ഇടപാടുകളും കൈകാര്യം ചെയ്യുന്നത് എട്ട് അംഗങ്ങള്‍ അടങ്ങുന്ന ഗ്രാന്‍ഡ് ട്രസ്റ്റി ബോര്‍ഡാണ്.
മുപ്പതിലധികം വര്‍ഷമായി ന്യൂയോര്‍ക്കില്‍ റിയല്‍ എസ്റ്റേറ്റ് ബിസ്സിനെസ്സ് ഉള്‍പ്പെടെ പലവിധ ബിസിനസ്സുകള്‍ നടത്തി വരുന്ന ജോസ് തെക്കേടം ലോങ്ങ് ഐലന്‍ഡ് മലയാളി സമൂഹത്തില്‍ അറിയപ്പെടുന്ന വ്യക്തിത്വമാണ്. 'Avion Mart' എന്ന ഓണ്‍ലൈന്‍ ഗ്രോസറി സ്റ്റോറിന്റെ സി.ഇ.ഒ. ആയി ഇപ്പോള്‍ ബിസിനസ്സ് ചെയ്യുന്ന ജോസ് നല്ലൊരു സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയാണ്.
വാര്‍ത്തയും ഫോട്ടോയും : മാത്യുക്കുട്ടി ഈശോ
Content Highlights: Jose Jacob, Newyork
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..