
പാസ്റ്റർ ജോൺ ഹേഗി
സാന്‍ അന്റോണിയോ: സാന്‍ അന്റോണിയോ കോര്‍ണര്‍ സ്റ്റോണ്‍ ചര്‍ച്ച് സീനിയര്‍ പാസ്റ്ററും ടെലി ഇവാഞ്ചലിസ്റ്റുമായ ഡോണ്‍ ഹേഗിക്ക് (80) കോവിഡ്19 ബാധിച്ചതായി ഞായറാഴ്ച ചര്‍ച്ചില്‍ നടന്ന ആരാധനാമധ്യേ മകനും പാസ്റ്ററുമായ മാറ്റ് ഹാഗി അറിയിച്ചു. കോര്‍ണര്‍ സ്റ്റോണ്‍ ചര്‍ച്ച് സ്ഥാപകനായ ജോണ്‍ ഹേഗിന് രണ്ടു ദിവസം മുമ്പാണ് കൊറോണ വൈറസ് പോസിറ്റീവാണെന്ന് കണ്ടെത്തിയതെന്നും മകന് അറിയിച്ചു. 22,000 അംഗങ്ങളുടെ ചര്‍ച്ചാണ് കോര്‍ണര്‍ സ്റ്റോണ്‍.
മെഡിക്കല്‍ സംഘത്തിന്റെ പരിചരണത്തില്‍ കഴിയുന്ന സീനിയര്‍ പാസ്റ്ററുടെ ആരോഗ്യനില സാധാരണ നിലയിലാണെന്നും എല്ലാവരുടെയും പ്രാര്‍ത്ഥന ആവശ്യമാണെന്നും മകന് അറിയിച്ചു. ജോണ്‍ ഹേഗി കൊറോണവൈറസിനെതുടര്ന്ന് പ്പരഖ്യാപിച്ച ഷട്ട് ഡൗണിനെ വിമര്‍ശിക്കുകയും സ്കൂളുകള്‍ അനിശ്ചിതമായി അടച്ചിടുന്നതിനെതിരെ കോടതിയില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..