ഇസ്രായേല്‍ - യുഎഇ - ബഹ്‌റൈന്‍ സമാധാനകരാര്‍: ട്രംപിനെ അഭിനന്ദിച്ച് ജൊ ബൈഡന്‍


ജൊ ബൈഡൻ

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ സെപ്റ്റംബര്‍ 15 ന് വൈറ്റ് ഹൗസില്‍ വെച്ച് ഇസ്രായേല്‍ - യുഎഇ - ബഹ്‌റൈന്‍ ചരിത്രപരമായ സമാധാന കരാറിനെ സ്വാഗതം ചെയ്തു. അതിന് നേതൃത്വം നല്‍കിയ ട്രംപിനെ അഭിനന്ദിച്ചു. ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജൊ ബൈഡന്‍.

കൂടുതല്‍ മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ ഇസ്രായേലിനെ അംഗീകരിക്കാന്‍ ഈ ഉടമ്പടി പ്രചോദനം നല്‍കുമെന്നും ജൊബൈഡന്‍ പറഞ്ഞു.

ഡെമോക്രാറ്റിക് പാര്‍ട്ടി അധികാരത്തില്‍ വരികയാണെങ്കില്‍ ട്രംപ് അഡ്മിനിസ്‌ട്രേഷന്‍ സ്വീകരിച്ച ഈ നടപടികള്‍ തുടര്‍ന്ന് കൊണ്ടും പോകുന്നതിന് മുന്‍ഗണന നല്‍കുമെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

എബ്രഹാം എക്കോര്‍ഡ് എന്ന നാമകരണം ചെയ്ത ഈ ഉടമ്പടി അമേരിക്കയും ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കാന്‍ അവസരമൊരുക്കുമെന്നും ബൈഡന്‍ പറഞ്ഞു.

നവംബറില്‍ നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ ട്രംപിന്റെ നില മെച്ചപ്പെടുത്തുവാന്‍ ഈ ചരിത്രപ്രധാന കരാര്‍ ഉപകരിക്കുമെന്നും അന്തര്‍ ദേശീയ രംഗത്ത് ട്രംപിന്റെ പ്രശസ്തി വര്‍ദ്ധിക്കുമെന്നും രാഷ്ട്രീയ നിരീക്ഷികര്‍ കണക്കുകൂട്ടുന്നു.

ട്രംപിനെക്കുറിച്ച് ബൈഡന്‍ നടത്തിയ പരാമര്‍ശം ഇത്തരം സംഭവങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുന്നതിനും അംഗീകരിക്കുന്നതിനുമുള്ള ബൈഡന്റെ വിശാലമനസ്ഥിതിയെയാണ് ചൂണ്ടിക്കാണിക്കുന്നതെന്നും തിരഞ്ഞെടുപ്പില്‍ ഇത് ബൈഡന് ഗുണം ചെയ്യുമെന്ന് വാദിക്കുന്നവരുണ്ട്.

വാര്‍ത്ത അയച്ചത് : പി.പി.ചെറിയാന്‍

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section




Most Commented