ബൈഡനേക്കാള്‍ ഇരട്ടിവരുമാനം കമല ഹാരിസിന്; ടാക്സ് റിപ്പോര്‍ട്ട് പുറത്ത്


.

വാഷിങ്ടണ്‍ ഡിസി: ഏപ്രില്‍ 18-ന് ടാക്‌സ് റിട്ടേണ്‍സ് സമര്‍പ്പിക്കുന്നതിന്റെ അവസാന ദിവസം കഴിഞ്ഞതോടെ പ്രസിഡന്റ് ജോ ബൈഡന്റെയും വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെയും ഫെഡറല്‍ ടാക്‌സ് റെക്കോര്‍ഡുകള്‍ പുറത്തുവിട്ടു. ഫെഡറല്‍ ടാക്‌സ് സമര്‍പ്പിക്കുന്നതിന്റെ അവസാന രണ്ടു ദിവസങ്ങള്‍ക്ക് മുമ്പാണ് സാധാരണയായി അമേരിക്കന്‍ പ്രസിഡന്റുമാര്‍ അവരുടെ ടാക്‌സിന്റെ വിവരങ്ങള്‍ പരസ്യമാക്കാറുള്ളത്.

പ്രസിഡന്റ് ബൈഡനും ജില്‍ ബൈഡനും 6,10,702 ഡോളറാണ് 2021-ല്‍ വരുമാനം. 1,50,439 ഡോളറാണ് ഫെഡറല്‍ ഇന്‍കം ടാക്‌സ് നല്‍കിയിരിക്കുന്നത്. ടാക്‌സ് റേറ്റ് 24.6 ശതമാനമായിരുന്നു. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് 2021-ല്‍ ബൈഡനും ഭാര്യയും കൂടി നല്‍കിയിരിക്കുന്നത് 17,394 ഡോളറാണ്.

കമല ഹാരിസും ഭര്‍ത്താവും ചേര്‍ന്ന് 2021-ല്‍ ഉണ്ടാക്കിയിരിക്കുന്ന ഗ്രോസ് ഇന്‍കം 16,55,563 ഡോളറാണ്. ബൈഡന്‍ ഉണ്ടാക്കിയതിനേക്കാള്‍ രണ്ടിരിട്ടിയിലധികമാണ് ഇവര്‍ ഫെഡറല്‍ ടാക്‌സായി നല്‍കിയിരിക്കുന്നത്. 5,23,371 ഡോളറാണ് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ഇവര്‍ നല്‍കിയത്. 2,21,000 ഡോളറാണ്. ഇവരുടെ ടാക്‌സ് റേറ്റ് 31.6 ശതമാനമായിരുന്നു.

പൊതുരംഗത്ത് പ്രവര്‍ത്തിച്ചു തുടങ്ങിയതു മുതല്‍ കഴിഞ്ഞ 24 വര്‍ഷമായി ബൈഡന്റെ ടാക്‌സ് വിവരങ്ങള്‍ പൊതുജനങ്ങളുടെ അറിവിനായി പരസ്യപ്പെടുത്തിയിരുന്നു. പ്രസിഡന്റിന്റെ ഫെഡറല്‍ ടാക്‌സ് കണക്കുകള്‍ സുതാര്യമായിരിക്കണമെന്നാണ് ഇതിനെക്കുറിച്ച് ബൈഡന്‍ പ്രതികരിച്ചത്. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായിരിക്കുമ്പോള്‍ തന്റെ ടാക്‌സ് റിട്ടേണ്‍ പരസ്യപ്പെടുത്തിയിരുന്നില്ല.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Content Highlights: Joe Biden and his wife earned $600k income while Kamala Harris and her husband earned $1.65 million


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023

Most Commented