.
ലോക കേരളസഭയുടെ മൂന്നാം സമ്മേളനത്തിലേക്ക് ജഗജീവ് കുമാര്‍ തിരഞ്ഞെടുക്കപ്പെട്ടു. സ്‌കൂള്‍, കോളേജ് വിദ്യാഭ്യാസ കാലം മുതല്‍ പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിലും, അതിന്റെ നേതൃനിരയിലും പ്രവര്‍ത്തിച്ച സഖാവ് പിന്നീട് അധ്യാപക സംഘടനാ നേതൃത്വത്തിലും, ഇടതുപക്ഷ സംഘടന പ്രവര്‍ത്തനങ്ങളിലും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമായി. പ്രവാസി ആയ ശേഷം കഴിഞ്ഞ 17 വര്‍ഷക്കാലമായി ഓസ്‌ട്രേലിയയിലെ ബ്രിസ്ബനില്‍ പ്രവാസി മലയാളികളുടെ ക്ഷേമത്തിനും, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചുവരുന്നു. നവോദയ ബ്രിസ്‌ബെന്‍ പ്രസിഡന്റ് ആയും സെന്‍ട്രല്‍ കമ്മിറ്റി അംഗവുമായും പ്രവര്‍ത്തിച്ച അദ്ദേഹം ഇപ്‌സ്‌വിച്ച് മലയാളി അസോസിയേഷന്റെ പ്രസിഡന്റ് ആയി 3 തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ജ്വാല കള്‍ച്ചറല്‍ ആന്റ് ചാരിറ്റി ഓര്‍ഗനൈസേഷന്റെ വൈസ് പ്രസിഡന്റ് ആയും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രവാസി മലയാളികള്‍ക്കിടയില്‍ നടത്തിയിട്ടുള്ള സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ ഒരു അംഗീകാരം കൂടിയായാണ് കേരള സര്‍ക്കാര്‍ അദ്ദേഹത്തെ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്.
വാര്‍ത്തയും ഫോട്ടോയും : എബി പൊയ്ക്കാട്ടില്‍
Content Highlights: Jagjeev Kumar, Loka Keralasabha


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..