ഹൂസ്റ്റണ്‍: നവംബര്‍ 16 ന് ചൊവാഴ്ച ഇന്റര്‍നാഷണല്‍ പ്രയര്‍ലൈനില്‍ ഡോ:തോംസണ്‍ കെ മാത്യു മുഖ്യപ്രഭാഷണം നല്കുന്നു. ബൈബില്‍ പണ്ഡിതനും കണ്വെന്ഷന് പ്രാസംഗീകനുമായ ഡോ:തോംസണ്‍ കെ മാത്യു കേരള യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും യെല് യൂണിവേഴ്സിറ്റി ഡിവിനിറ്റി സ്കൂളില്‍ നിന്നും മാസ്റ്റര്‍ ബിരുദവും കരസ്ഥമാക്കി. ഒക്ലഹോമ ഓറല്‍ റോബേര്‍ട്സ് യൂണിവേഴ്സിറ്റി കോളേജ് ഓഫ് തീയോളജി ആന്‍ഡ് മിനിസ്ട്രി ഡീനായും ഡോ:തോംസണ്‍ കെ മാത്യു പ്രവര്‍ത്തിച്ചിരുന്നു. നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവ് കൂടിയാണ് ഇദ്ദേഹം. ഇപ്പോള്‍ ഏഷ്യയിലെ പെന്തക്കോസ്റ്റല്‍ ഡോക്ടര്‍ ഓഫ് മിനിസ്ട്രി ഡിഗ്രി പ്രോഗ്രാം റിസോര്‍സ് പേഴ്സണായും മിഷനറി കണ്‍സള്‍ട്ടന്റായും ചുമതല നിര്‍വഹിക്കുന്നു. സുവിശേഷ ദൗത്യവുമായി നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനും ഇദ്ദേഹത്തിന് അവസരം ലഭിച്ചിട്ടുണ്ട്.
വിവിധ രാജ്യങ്ങളിലുള്ളവര്‍ പ്രാര്‍ഥനയ്ക്കും ദൈവവചന കേള്‍വിക്കുമായി ഒത്തുചേരുന്ന പൊതുവേദിയാണ് ഇന്റര്‍നാഷണല്‍ പ്രയര്‍ ലയ്ന്. ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും രാത്രി 9 മണിക്കാണ് (ന്യൂയോര്‍ക്ക് ടൈം) പ്രയര്‍ലൈന്‍ സജീവമാകുന്നത്.
വിവിധ സഭാ മേലധ്യക്ഷന്മാരും, പ്രഗത്ഭരും പ്രശസ്തരും, ദൈവവചന പണ്ഡിതന്മാരും നല്കുന്ന സന്ദേശം ഐപിഎല്ലിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നു. നവംബര്‍ 16 നു ചൊവ്വാഴചയിലെ പ്രയര്‍ ലൈന്‍ സന്ദേശം നല്കുന്ന ഡോ:തോംസണ്‍ കെ മാത്യുവിന്റെ പ്രഭാഷണം ശ്രവിക്കുന്നതിനും, അനുഗ്രഹം പ്രാപിക്കുന്നതിനും 712 770 4821 എന്ന ഫോണ്‍ നമ്പര്‍ ഡയല് ചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ടി.എ.മാത്യു - 713 436 2207
സി.വി.സാമുവേല്‍ - 586 216 0602
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..