ഐ.പി.എഫ്.എ.യുടെ സില്‍വര്‍ ജൂബിലി കണ്‍വെന്‍ഷന്‍ ന്യൂയോര്‍ക്കില്‍


-

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ പെന്തെക്കോസ്റ്റല്‍ ഫെല്ലോഷിപ്പ് ഓഫ് അമേരിക്ക (ഐ.പി.എഫ്.എ.) യുടെ സില്‍വര്‍ ജൂബിലി കണ്‍വെന്‍ഷന്‍ ജൂണ്‍ 18, 19, 20 തീയതികളില്‍ ന്യൂയോര്‍ക്കില്‍ വെച്ച് നടത്തപ്പെടുന്നു. കണ്‍വെന്‍ഷന്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. ന്യൂയോര്‍ക്ക് പെന്തെക്കോസ്റ്റല്‍ അസംബ്ലി സ്റ്റാറ്റന്‍ ഐലന്‍ഡ് സഭയാണ് വേദിയാകുന്നത്. ഈ വര്‍ഷത്തെ പ്രധാന പ്രസംഗകനായി പാസ്റ്റര്‍ എം.എ. ജോണ്‍ (കേരളം) പാസ്റ്റര്‍ ഗ്ലെന്‍ ബഡോസ്‌കി എന്നിവര്‍ എത്തി ചേരുന്നതാണ്. കോവിഡ് മാനദണ്ഡം പുലര്‍ത്തി നടത്തുന്ന പ്രസ്തുത കണ്‍വെന്‍ഷന്‍ ഓണ്‍ലൈന്‍ വഴിയായി നടത്തുവാനുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. ലോക്കല്‍ ഏരിയയില്‍ ഉള്ളവര്‍ക്ക് മാത്രമേ വ്യക്തിപരമായി മീറ്റിംഗില്‍ പങ്കെടുക്കുവാന്‍ സാധിക്കുകയുള്ളു.

ഈ വര്‍ഷത്തെ തീം ആയി തിരഞ്ഞെടുത്തിരിക്കുന്നത് 'GO FORWARD' എന്നാണ് (മുന്‍പോട്ടു പോകുക). ദൈവ വചന ഘോഷണം നടത്തുന്ന 2 ദൈവ ദാസന്മാരാണ് ഈ വര്‍ഷത്തെ മീറ്റിംഗിന് നേതൃത്വം നല്‍കുന്നത്.

25 വര്‍ഷങ്ങള്‍ പിന്നിട്ട ഐ.പി.എഫ്.എ.യ്ക്കു തക്കതായ നേതൃത്വം നല്‍കുന്ന പാസ്റ്റര്‍ മാത്യു ശാമുവേല്‍ പ്രസിഡന്റ് ആയി പ്രവര്‍ത്തിച്ചു വരുന്നു. ഡോ.ജോയ് പി ഉമ്മന്‍ നാഷണല്‍ കോ-ഓര്‍ഡിനേറ്ററായും, പാസ്റ്റര്‍ രാജന്‍ കുഞ്ഞ് വൈസ് പ്രസിഡന്റ് ആയും, പ്രവര്‍ത്തിക്കുന്ന എക്‌സിക്യൂട്ടീവ് ബോഡില്‍ ഫിന്നി അലക്‌സ് സെക്രട്ടറി ആയും, ജേക്കബ് സക്കറിയ ട്രഷറര്‍ ആയും പ്രവര്‍ത്തിച്ചു വരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
supreme court

1 min

ഗുജറാത്ത് കലാപം: എ.സി. മുറിയിലിരിക്കുന്നവര്‍ക്ക് യാഥാര്‍ഥ്യമറിയില്ല - സുപ്രീംകോടതി

Jun 25, 2022


vijay babu

3 min

സമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത വേണം -ഹൈക്കോടതി

Jun 23, 2022


Droupadi Murmu

5 min

ദ്രൗപദി മുർമുവിനെ സര്‍വ്വസമ്മതയായ സ്ഥാനാര്‍ഥിയായി നിര്‍ത്തണം; സിന്‍ഹയെ പിന്‍വലിക്കണം | പ്രതിഭാഷണം

Jun 23, 2022

Most Commented