.
ഡാലസ്: നോര്‍ത്ത് അമേരിക്കയിലെ മലയാളി മാധ്യമപ്രവര്‍ത്തകരുടെ ആദ്യ രജിസ്റ്റേര്‍ഡ് കൂട്ടായ്മയായ നോര്‍ത്ത് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസിന്റെ പൊതുയോഗം മെയ് 29 ന് ഞായറാഴ്ച വൈകീട്ട് 5 മണിക്ക് ഗാര്ലന്റിലെ ഇന്ത്യ ഗാര്ഡന് ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്നതാണ്. ഐപിസിഎന്റ്റിയുടെ 2022-23 വര്‍ഷങ്ങളിലെ പ്രവര്‍ത്തന ഉദ്ഘാടനം സണ്ണിവെയില്‍ സിറ്റി മേയര്‍ സജി ജോര്‍ജ് നിര്‍വഹിക്കും. ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സാസിന്റെ സ്ഥാപകാംഗവും അമേരിക്കയിലെ പ്രശസ്ത ജേര്‍ണലിസ്റ്റുമായ എബ്രഹാം തോമസ് യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തും. അമേരിക്കയിലെ പ്രമുഖ മാധമപ്രവര്‍ത്തകനും സാഹിത്യകാരനും മുന്‍ പ്രസിഡന്റുമായ അബ്രഹാം തെക്കേമുറി, മുന്‍പ്രസിഡന്റുമാരായ ബിജിലി ജോര്‍ജ്, സണ്ണി മാളിയേക്കല്‍, ടി.സി.ചാക്കോ, മാര്ട്ടിന് വിലങ്ങോളില്, രാഷ്ട്രീയ സാമൂഹ്യ മാധ്യമ രംഗത്തെ പ്രശസ്തര്‍, കേരള അസോസിയേഷന് പ്രസിഡന്റ് ഹരിദാസ് തങ്കപ്പന് തുടങ്ങിയവര്‍ യോഗത്തില്‍ ആശംസകള്‍ അറിയിക്കും.
ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസ് പ്രസിഡന്റ് സിജു വി ജോര്‍ജ്, വൈസ് പ്രസിഡന്റ് അഞ്ജു ബിജിലി, സെക്രട്ടറി സാം മാത്യു ജോയിന്റ് സെക്രട്ടറി മീനു എലിസബത്ത്, ട്രഷറാര്‍ ബെന്നി ജോണ്‍, ജോയിന്റ് ട്രഷറര്‍ പ്രസാദ് തിയോടിക്കല്‍ എന്നിവരടങ്ങുന്നതാണ് പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി.
എല്ലാ മാധ്യമ പ്രവര്‍ത്തകരുടെയും സാമൂഹ്യ സാംസ്കാരിക സാഹിത്യ പ്രവര്‍ത്തകരുടെയും സഹകരണം സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി സാം മാത്യു അറിയിച്ചു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..