-
ന്യൂയോര്‍ക്ക്: അമേരിക്കയിലെ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കക്ക് നവ നേതൃത്വം. സുനില്‍ തൈമറ്റം - പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിയായി രാജു പള്ളത്ത്, ട്രഷറര്‍ ആയി ഷിജോ പൗലോസ്, വൈസ് പ്രസിഡന്റായി ബിജു സഖറിയാ, ജോയിന്റ് സെക്രട്ടറിയായി സുധ പ്ലക്കാട്ട്, ജോയിന്റ് ട്രഷറര്‍ ആയി ജോയി തുമ്പമണ്‍ എന്നിവരാണ് ഇന്ത്യ പ്രസ് ക്ലബ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടത്. സുനില്‍ ട്രൈസ്റ്റാര്‍ ആണ് പ്രസിഡന്റ് എലെക്ട്.
ഷിക്കാഗോയില്‍ നടന്ന ഒമ്പതാം അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ വച്ച് അധികാര കൈമാറ്റത്തിന്റെ സൂചനയായി നിലവിലുള്ള പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റ് ദീപനാളം സുനില്‍ തൈമറ്റത്തിന് കൈമാറിയിരുന്നു. ഔദ്യോഗികമായി സ്ഥാനം ഏറ്റെടുക്കുന്നത് ജനുവരി ഒന്ന് മുതലാണ്.
സംഘടന ഇതുവരെ നേടിയ മികവും യശസ്സും പുതിയ തലത്തിലേക്കുയര്‍ത്താന്‍ ശ്രമിക്കുമെന്ന് പ്രസിഡന്റ് സുനില്‍ തൈമറ്റവും ജനറല്‍ സെക്രട്ടറി രാജു പള്ളത്തും ട്രഷറര്‍ ഷിജോ പൗലോസും പറഞ്ഞു.
വാര്‍ത്തയും ഫോട്ടോയും : രാജു പള്ളത്ത്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..